X

സൗദിയിലെ ആശുപത്രിയില്‍ അഗ്നിബാധ; 25 പേര്‍ കൊല്ലപ്പെട്ടു

അഴിമുഖം പ്രതിനിധി

സൗദി അറേബ്യയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയാ ജിസാനിലെ ആശുപത്രിയില്‍ ഉണ്ടായ വന്‍ അഗ്നിബാധയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 107 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 ഓടുകൂടിയാണ് ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം സംഭവിച്ചതെന്ന് സൗദി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആശുപത്രിയുടെ ഒന്നാം നിലയില്‍ നിന്നായിരുന്നു തീ പടര്‍ന്നു തുടങ്ങിയത്. ഇവിടെയാണ് തീവ്രപരിചരണ വിഭാഗവും പ്രസവശുശ്രൂഷ വാര്‍ഡും പ്രവര്‍ത്തിച്ചിരുന്നത്.

തീപിടുത്തത്തിന്റെ കാരണം എന്താമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം തീ ഇപ്പോള്‍ നിയന്ത്രണവിധേയമാക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചികിത്സയിലുണ്ടായിരുന്ന രോഗികളെ സമീപത്തുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മലയാളികളോ മറ്റ് ഇന്ത്യക്കാരോ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

This post was last modified on December 27, 2016 3:32 pm