X

മാലിയില്‍ അജ്ഞാതരുടെ വെടിവയ്പ്: 41 പേരെ കൂട്ടക്കൊല ചെയ്തു

ഫുലാനികളെന്നു കരുതുന്ന ആക്രമണകാരികൾ കഴിഞ്ഞയാഴ്ച ഒരു ഡോഗോൺ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു. കുറച്ചു നാളുകളായി മാലിയിൽ നടന്നുവരുന്ന വംശീയാതിക്രമങ്ങളുടെ തുടർച്ചയാണ് ഈ ആക്രമണവുമെന്ന്‌ ഒരു പ്രാദേശിക മേയർ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം യോറോ, ഗംഗഫാനി-2 എന്നീ ഗ്രാമങ്ങളിലാണ് ബൈക്കുകളിൽ എത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്. ഇത് മധ്യ മാലിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. പ്രാദേശിക വംശീയ സേനകൾ സാധാരണക്കാരായ എതിരാളികളെ ക്രൂരമായി കൊലപ്പെടുത്തുന്ന സംഭവങ്ങൾ ഇവിടെ അനുദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇസ്ലാംമിസ്റ്റ് ഗ്രൂപ്പുകളും ഈ പ്രദേശങ്ങളിൽ സജീവമാണ്.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന് ഇരകളായവരിൽ കൂടുതലും ഡോഗോൺ വംശജരാണെന്ന് യോറോയിലെ മേയറായ ഇസിയാക്ക ഗണമേ പറഞ്ഞു. 24 പേരാണ് അവിടെ കൊല ചെയ്യപ്പെട്ടത്. 17 പേർ ഗംഗഫാനി-2വിലും കോല ചെയ്യപ്പെട്ടു. ആയുധധാരികളായ നൂറോളം പേരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.

ഫുലാനി – ഡോഗോൺ വംശജർ തമ്മിലുള്ള സംഘർഷങ്ങൾ മാലിയിൽ ഈയിടെയായി വർധിച്ചുവരുന്നുണ്ട്. ഫുലാനികളെന്നു കരുതുന്ന ആക്രമണകാരികൾ കഴിഞ്ഞയാഴ്ച ഒരു ഡോഗോൺ ഗ്രാമത്തിൽ നടത്തിയ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ പ്രതികാരമാകാം ഇപ്പോൾ നടന്ന കൊലപാതങ്ങൾ എന്നാണ് സംശയിക്കപ്പെടുന്നത്. മാർച്ചിൽ ഡോഗോൺ ക്രിമിനലുകൾ നടത്തിയ കലാപത്തിൽ 150 ഫുളാണികളാണ് കൊലചെയ്യപ്പെട്ടത്. മാലിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ രക്തരൂക്ഷിത കലാപമായാണ് അതിനെ വിലയിരുത്തുന്നത്.

This post was last modified on June 19, 2019 5:43 pm