X

കിഴക്കന്‍ ജെറുസലേം പലസ്തീന്റെ തലസ്ഥാനം: ട്രംപിനോട് സൗദി രാജാവ്

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമാക്കിയത്.

കിഴക്കന്‍ ജറുസലേം തലസ്ഥാനമായുള്ള പലസ്തീന്‍ രാജ്യം എന്ന ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സൗദി രാജാവ് സല്‍മാന്‍ അബ്ദ് അല്‍ അസീസ് അല്‍ സൗദ് വ്യക്തമാക്കി. ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ലോകവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സൗദി രാജാവ് നിലപാട് വ്യക്തമാക്കിയത്.

ഇസ്ലാമിക രാജ്യങ്ങള്‍ തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളില്‍ ബുധനാഴ്ച നിര്‍ണായക യോഗം ചേര്‍ന്നതിനിടയിലാണ്, രാജ്യത്തിന്റെ ശൂര കൗണ്‍സിലിന് നല്‍കിയ ടെലിവിഷന്‍ പ്രഖ്യാപനത്തിലൂടെ സൗദി നിലപാട് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം രാജാവ് വ്യക്തമാക്കിയത്. ഇസ്താംബൂളില്‍ നടന്ന യോഗത്തില്‍ കിഴക്കന്‍ ജെറുസലേമിനെ ‘പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമായി’ അംഗീകരിക്കാന്‍ തുര്‍ക്കി തായിപ്പ് എര്‍ദോഗന്‍ ലോക രാജ്യങ്ങളെ ആഹ്വാനം ചെയ്തു. അത്തരത്തിലുള്ള നീക്കം നടക്കാതെ മധ്യേഷ്യയില്‍ സമാധാനം സൃഷ്ടിക്കാനാവില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അബ്ബാസും വ്യക്തമാക്കി.

ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപ്പെടല്‍ ഇസ്ലാമിക ലോകത്തെ അനൈക്യത്തിന്റെ ഫലം

ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?

പ്രാദേശിക പ്രതിസന്ധി പരിഹരിക്കുന്നതിന്നതിന് രാഷ്ട്രീയ സമവാക്യങ്ങളാണ് വേണ്ടതെന്നാണ് സൗദിയുടെ നിലപാടെന്ന് രാജാവ് പറഞ്ഞു. എന്നാല്‍ പലസ്തീന്‍ ജനങ്ങളുടെ നിയമപരമായ അവകാശങ്ങളെ ലംഘിക്കുന്ന നടപടികള്‍ അംഗീകരിക്കില്ല. കിഴക്കന്‍ ജെറുസലേം തലസ്ഥാനമായുള്ള സ്വതന്ത്രരാജ്യം പലസ്തീന്‍ ജനതയുടെ അവകാശങ്ങളില്‍ പെട്ടതാണെന്നും പ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു. പലസ്തീന്‍ ജനതയ്ക്ക് അന്താരാഷ്ട്ര സമൂഹം അംഗീകരിച്ച് നല്‍കിയ അവകാശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് അമേരിക്കന്‍ പ്രസിഡന്റില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നും സല്‍മാന്‍ രാജാവ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. പലസ്തീന്‍ ജനതയുടെ ചരിത്രപരമായ അവകാശങ്ങളെ അംഗീകരിക്കാതിരിക്കുന്ന യുഎസ് തീരുമാനത്തില്‍ സൗദിക്ക് കടുത്ത പ്രതിഷേധവും അങ്ങേയറ്റം ദുഃഖവുമുണ്ടെന്നും പ്രഖ്യാപനത്തില്‍ എടുത്ത് പറയുന്നുണ്ട്.

ജെറുസലേം വീണ്ടും ആക്രമിക്കപ്പെടുന്നു; ഇത്തവണ അധികാരമത്തനായ ഒരാളാല്‍ എന്ന വ്യത്യാസം മാത്രം

സൗദി ആരുടെ ‘കറവപ്പശു’? സല്‍മാന്റെ അരമനയിലെ നാടകം വൈറ്റ് ഹൗസിന്റെ തിരക്കഥയോ?

സൗദി അറേബ്യയില്‍ നീണ്ട കത്തികളുടെ രാത്രി; ഇത് ആസൂത്രിത ശുദ്ധികലശം