X

‘അനുസരിച്ചാല്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും’; ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ബ്രിട്ടീഷ് എണ്ണക്കപ്പലിലെ നാവികര്‍ക്ക് നിര്‍ദേശം നല്‍കുന്ന റേഡിയോ സന്ദേശം പുറത്ത്

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്റ്റെന ഇംപേറോയോട് കപ്പലിന്റെ സഞ്ചാരം 360 ഡിഗ്രിയിലേക്ക് ദിശ മാറ്റാന്‍ ആവശ്യപ്പെടുന്നുണ്ട്

‘അനുസരിച്ചാല്‍ നിങ്ങള്‍ സുരക്ഷിതരായിരിക്കും.’ പിടിച്ചെടുക്കുന്നതിന് മുന്‍പ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോയിലെ നാവികര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന റേഡിയോ സന്ദേശം പുറത്ത്. ബ്രിട്ടിഷ് സമുദ്ര സുരക്ഷാ സ്ഥാപനമായ ഡ്രിയാര്‍ഡ് ഗ്ലോബല്‍ ആണ് റേഡിയോ സന്ദേശം പുറത്തുവിട്ടത്. സുരക്ഷാ കാരണങ്ങളാല്‍ എണ്ണ കപ്പല്‍ പരിശോധിക്കേണ്ടതുണ്ട് എന്നാണ് ഇറാന്‍ റേഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടത്.

ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ സ്റ്റെന ഇംപേറോയോട് കപ്പലിന്റെ സഞ്ചാരം 360 ഡിഗ്രിയിലേക്ക് ദിശ മാറ്റാന്‍ ആവശ്യപ്പെടുന്നുണ്ട്. അതേ സമയം ബ്രിട്ടീഷ് റോയല്‍ നേവി ഉദ്യോഗസ്ഥര്‍ സ്റ്റെന ഇംപെറോയിലെ നാവികര്‍ക്ക് നിര്‍ദേശം നല്‍കുന്നതും കേള്‍ക്കാം. നിലവിലുള്ള അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ കപ്പലിന് സ്വതന്ത്രമായി മുന്നോട്ട് പോകാം എന്ന് ബ്രിട്ടീഷ് നാവിക ഉദ്യോഗസ്ഥന്‍ പറയുന്നത് കേള്‍ക്കാംഇറാന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥനോട് പറയുന്നുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടിഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. നേരത്തെ എണ്ണ ടാങ്കര്‍ പിടിച്ചെടുത്തതിന് ടെഹ്റാന്‍ നല്കിയ വിശദീകരണത്തിന് കടക വിരുദ്ധമാണ് റെക്കോര്‍ഡിംഗിലൂടെ പുറത്തുവരുന്ന വിവരങ്ങള്‍. നേരത്തെ ഒരു മത്സ്യബന്ധന ബോട്ടുമായി ഇടിച്ചതിനെ തുടര്‍ന്നാണ് കപ്പല്‍ പിടിച്ചെടുത്തത് എന്നായിരുന്നു ഇറാന്‍ നല്‍കിയ ഔദ്യോഗിക വിശദീകരണം.

ജിബ്രാള്‍ട്ടറില്‍ വെച്ച് ഇറാനിയന്‍ കപ്പലായ ഗ്രേയ്സ് 1 ബ്രിട്ടന്‍ പിടിച്ചുവെച്ചതിന്റെ പ്രതികാര നടപടിയാണ് പൊതുവേ ഇറാന്റെ നടപടിയെ വിലയിരുത്തപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്റെ വിലക്ക് ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോവുകയായിരുന്ന കപ്പലാണ് ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ചത് എന്നാണ് യുകെയുടെ വിശദീകരണം.

അതേ സമയം ഇരു കപ്പലിലും കൂടി 6 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം ഇന്ത്യ ഗവണ്‍മെന്‍റ് ആരംഭിച്ചു.

Read More: മലബാറികളായി തന്നെ ജീവിക്കുന്നു, നാട് അവര്‍ക്ക് ദ്വീപാണ്; അന്തമാനിലെ മാപ്പിളമാര്‍ക്ക് കേരളം സന്തോഷമുള്ളൊരു ബന്ധുവീട്

This post was last modified on July 22, 2019 12:39 pm