X

ഉപരോധങ്ങള്‍ വകവയ്ക്കാതെ ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സൂചന

ദീര്‍ഘദൂര മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ഹൈട്രജന്‍ ബോംബുകള്‍ തങ്ങള്‍ വികസിപ്പിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു

അന്താരാഷ്ട്ര ഉപരോധങ്ങളും ഭീഷണികളും വകവയ്ക്കാതെ ഉത്തര കൊറിയ തങ്ങളുടെ ആറാമത്തെ ആണവ പരീക്ഷണം നടത്തിയതായി സൂചന. ദക്ഷിണ കൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ യോന്‍ഹാപ് ആണ് ചില സൈനീക ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പുറത്തുവിട്ടത്. നേരത്തെ ദീര്‍ഘദൂര മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ഹൈട്രജന്‍ ബോംബുകള്‍ തങ്ങള്‍ വികസിപ്പിച്ചതായി ഉത്തര കൊറിയ അവകാശപ്പെട്ടിരുന്നു.

ഉത്തര കൊറിയയുടെ സംഗ്ജിബേഗം പ്രവിശ്യയ്ക്ക് 24 കിലോമീറ്റര്‍ വടക്കുകിഴക്കായി 6.3 ശേഷിയുള്ള ഖനന സ്‌ഫോടനം നടന്നതായി യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വെയും സ്ഥിതീകരിച്ചിട്ടുണ്ട്. വടക്കന്‍ ഹാംജെയോംഗ് പ്രവിശ്യയില്‍ പ്രദേശിക സമയം അര്‍ദ്ധരാത്രി 12.36-ന് ഒരു കൃത്രിമ സ്‌ഫോടനം നടന്നതായി ദക്ഷിണ കൊറിയന്‍ അധികൃതര്‍ എഎഫ്പിയോട് പറഞ്ഞു.