X

ഏഷ്യന്‍ ഗെയിംസ്: ക്രിമിനലുകളെ ഇന്‍ഡോനേഷ്യ വെടിവച്ചുകൊല്ലുന്നു; പ്രതിഷേധവുമായി ആംനസ്റ്റി

ഏഷ്യന്‍ ഗെയിംസ് പോലൊരു അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള ന്യായീകരണമാകരുതെന്ന് ആംനസ്റ്റി ഇന്‍ഡോനേഷ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹാമിദ് പറഞ്ഞു. ഈ കൊലകള്‍ അവസാനിപ്പിക്കണമെന്നും ഇതുവരെയുള്ള എല്ലാ കൊലപാതകങ്ങളും സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉസ്മാന്‍ ഹാമിദ് ആവശ്യപ്പെട്ടു.

പെറ്റി കേസുകളില്‍ ഉള്‍പ്പെട്ട 77 പേരെ ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വെടിവച്ച് കൊന്ന ഇന്‍ഡോനേഷ്യന്‍ പൊലീസിന്റെ നടപടി് വിവാദമാകുന്നു. ജക്കാര്‍ത്തയിലാണ് പൊലീസിന്റെ ക്രിമിനല്‍ വേട്ട. പൊലീസ് ഭീകരതയാണ് നടക്കുന്നതെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതലുള്ള കണക്ക് പ്രകാരമാണ് 77 പേരെ ജക്കാര്‍ത്തയില്‍ പൊലീസ് വെടിവച്ച് കൊന്നിരിക്കുന്നത്. ശനിയാഴ്ചയാണ് ഏഷ്യന്‍ ഗെയിംസ് തുടങ്ങുന്നത്. ജക്കാര്‍ത്തയിലും പാലംബാംഗിലുമായാണ് ഗെയിംസ് മത്സരങ്ങള്‍. ഏഷ്യന്‍ ഗെയിംസ് പോലൊരു അന്താരാഷ്‌ട്ര ടൂര്‍ണമെന്‍റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുള്ള ന്യായീകരണമാകരുതെന്ന് ആംനസ്റ്റി ഇന്‍ഡോനേഷ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉസ്മാന്‍ ഹാമിദ് പറഞ്ഞു. ഈ കൊലകള്‍ അവസാനിപ്പിക്കണമെന്നും ഇതുവരെയുള്ള എല്ലാ കൊലപാതകങ്ങളും സംബന്ധിച്ച് അന്വേഷണം വേണമെന്നും ഉസ്മാന്‍ ഹാമിദ് ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയാണ് ഏഷ്യന്‍ ഗെയിംസ്. പന്ത്രണ്ടായിരത്തോളം അത്‌ലറ്റുകള്‍ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സുരക്ഷയ്ക്കായി ഒരു ലക്ഷത്തോളം പൊലീസുകാരേയും സൈനികരേയുമാണ് നിയോഗിച്ചിരിക്കുന്നത്. വിദേശ സന്ദര്‍ശകരെ സ്വീകരിക്കാനായി ജക്കാര്‍ത്ത നഗരം മോടി പിടിപ്പിക്കുന്നതിന്റെ തിരക്കിലാണ് അധികൃതര്‍. ക്രിമിനലുകള്‍ക്കെതിരെ ഷൂട്ട് അറ്റ് സെറ്റ് ഓര്‍ഡറുകളാണ് പലയിടങ്ങളിലും അധികൃതര്‍ നല്‍കിയിരിക്കുന്നത്. പൊലീസിന് കീഴടങ്ങാന്‍ തയ്യാറാകാതെ ഏറ്റുമുട്ടലിന് വരുന്നവരെയാണ വധിക്കേണ്ടി വരുന്നത് എന്നാണ് പൊലീസ് പറയുന്നത്.

This post was last modified on August 17, 2018 4:55 pm