X

ഐഎസ് ഭീകരതയൊഴിഞ്ഞ മൊസൂളില്‍ വീണ്ടും ക്രിസ്മസ് കരോള്‍ (വീഡിയോ)

2014 ജൂണിലാണ് മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കയ്യിലായത്. 2017 ജൂലായിലാണ് ഐഎസ് ഭീകരരെ പൂര്‍ണമായും ഇവിടെ നിന്ന് തുരത്തിയത്.

2014ല്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ പിടിച്ചടക്കിയ ശേഷം ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളില്‍ ക്രിസ്മസ് ആഘോഷിക്കുന്നത് ഇന്നലെയാണ്. മൊസൂളിലെ സെന്റ് പീറ്റേഴ്‌സ് കത്ത്രീഡലില്‍ കുര്‍ബാനയും കരോള്‍ ആലാപനവും നാല് വര്‍ഷത്തിന് ശേഷം നടന്നു. കനത്ത സുരക്ഷാസന്നാഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നിരവധി പേര്‍ ക്രിസ്മസ് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തി. ഇറാഖിലെ ചാല്‍ഡിയന്‍ കത്തോലിക്ക സഭ അധ്യക്ഷന്‍ ലൂയി റാഫേല്‍ സാകോ കൂര്‍ബാനയ്ക്ക് നേതൃത്വം നല്‍കി.

ഐഎസ് നഗരം പിടിച്ചതിന് ശേഷം ഇവിടെ ക്രിസ്ത്യന്‍ മതാഘോഷങ്ങള്‍ അസാധ്യമായിരുന്നു. മിക്കവാറും ക്രിസ്ത്യാനികള്‍ ഇവിടം വിട്ട് പോവുകയും ചെയ്തിരുന്നു. 2014 ജൂണിലാണ് മൊസൂളിന്റെ നിയന്ത്രണം ഐഎസിന്റെ കയ്യിലായത്. 2017 ജൂലായിലാണ് ഐഎസ് ഭീകരരെ പൂര്‍ണമായും ഇവിടെ നിന്ന് തുരത്തിയത്.

വീഡിയോ കാണാം:

തൃശൂര്‍ ആസ്ഥാനമായ കല്‍ദായ സുറിയാനി സഭയുടെ ക്രിസ്മസ് ജനുവരി ഏഴിനായിരുന്നു; ആ ചരിത്രം

This post was last modified on December 25, 2017 9:39 am