X

അടുത്ത വര്‍ഷം പ്രധാനമന്ത്രിയാകും, ഹാരി രാജകുമാരന്റെ വിവാഹചിലവിന് ജനങ്ങളുടെ പണം എടുക്കരുത്: ജെര്‍മി കോര്‍ബിന്‍

സ്ഥിരതയുള്ള ഗവണ്‍മെന്റാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല - കോര്‍ബിന്‍ പറഞ്ഞു.

അടുത്ത വര്‍ഷം ബ്രിട്ടനില്‍ വീണ്ടും പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്നും ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുമെന്നും ലേബര്‍ നേതാവ് ജെര്‍മി കോര്‍ബിന്‍. നാളെ വേണമെങ്കില്‍ പ്രധാനമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്നും ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. വനിതാ മാഗസിനായ ഗ്രാസിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കോര്‍ബിന്‍ ഇക്കാര്യം പറഞ്ഞത്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളിലെല്ലാം ലേബര്‍ പാര്‍ട്ടിയും ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഒപ്പത്തിനൊപ്പമാണ്. സ്ഥിരതയുള്ള ഗവണ്‍മെന്റാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് കണ്‍സര്‍വേറ്റീവുകള്‍ക്ക് അതിന് കഴിയുമെന്ന് തോന്നുന്നില്ല.
സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയിലേയ്ക്കുള്ള യാത്രാമധ്യേ കോര്‍ബിന്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ പീസ് ബ്യൂറോ നല്‍കുന്ന സമാധാനത്തിനുള്ള പുരസ്‌കാരം വാ്ങ്ങാന്‍ പോവുകയായിരുന്നു ജെര്‍മി കോര്‍ബിന്‍.

ബ്രെക്‌സിറ്റ് ജനവിധി തള്ളിക്കളിഞ്ഞ് യൂറോപ്യന്‍ യൂണിയന്‍ ബന്ധം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തണമെന്ന മുന്‍ പ്രധാനമന്ത്രിയും ലേബര്‍ നേതാവുമായ ടോണി ബ്ലെയറിന്റെ ആവശ്യം ജെര്‍മി കോര്‍ബിന്‍ തള്ളിക്കളഞ്ഞു. ബ്രെക്‌സിറ്റിന് വേണ്ടിയുള്ള പ്രചാരണങ്ങളില്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ടാകാം. നിരുത്തരവാദപരമായ രീതിയില്‍ പലരും പ്രവര്‍ത്തിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത് ബ്രിട്ടീഷ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം ജനപങ്കാളിത്തമുണ്ടായ ഒന്നാണ്. അവരുടെ തീരുമാനം യൂറോപ്യന്‍ യൂണിയന്‍ വിടുക എന്നതാണ. ഇത് അംഗീകരിച്ചേ മതിയാകൂ എന്നും കോര്‍ബിന്‍ പറഞ്ഞു. താനും ബ്രെക്‌സിറ്റിനെ എതിര്‍ത്തിരുന്നയാളാണ് എന്ന് കോര്‍ബിന്‍ ഓര്‍മ്മിപ്പിച്ചു.
ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സമയപരിധി നീട്ടാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടാം. 2019 മാര്‍ച്ചില്‍ ഇയു വിടുക എന്ന് ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചാല്‍ അത് ബ്രിട്ടനെ സംബന്ധിച്ച് വലിയ പ്രതിസന്ധിയുണ്ടാക്കും.

“തല നരക്കുന്നതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തതല്ലെന്‍ യുവത്വവും”: രാജ്ഞിയെ കാണുമ്പോള്‍ തല കുനിക്കാത്ത കോര്‍ബിന്‍

വെസ്റ്റ് മിനിസ്റ്ററിലെ ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ ഞെട്ടലുണ്ടാക്കുന്നതാണ് എന്നും ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും കോര്‍ബിന്‍ പറഞ്ഞു. ഹാരി രാജകുമാരന്റെ വിവാഹത്തിന്റെ മുഴുവന്‍ ചിലവുകളും രാജകുടുംബം തന്നെ വഹിക്കണമെന്നും പൊതുജനങ്ങളുടെ നികുതിപ്പണം ഇതിന് ഉപയോഗിക്കരുതെന്നും ജെര്‍മി കോര്‍ബിന്‍ പറഞ്ഞു. വിവാഹച്ചടങ്ങുകളുടെ ചിലവുകള്‍ കുടുംബം തന്നെയാണ് വഹിക്കുന്നതെന്നും എന്നാല്‍ സുരക്ഷാ ചിലവുകള്‍ ഗവണ്‍മെന്റ് വഹിക്കുമെന്നുമായിരുന്നു ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് അറിയിച്ചത്.

ജെര്‍മി കോര്‍ബിന്‍: വ്യവസ്ഥാ വിരുദ്ധന്‍, അവഗണിക്കാനാവാത്ത ജനനേതാവ്

“മറ്റൊരു ലോകം സാദ്ധ്യമാണ്, നമ്മള്‍ ഒരുമിച്ച് നിന്നാല്‍”: ജെര്‍മി കോര്‍ബിന്റെ പ്രസംഗം (വീഡിയോ)

This post was last modified on December 20, 2017 11:59 am