ജയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റഊഫും മകന്‍ ഹമദ് അസ്ഹറുമടക്കം അടക്കം നിരോധിത സംഘടനകളിലെ അംഗങ്ങളായ 44 ഭീകര പ്രവര്‍ത്തക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി ഷെഹ്രിയാര്‍ അഫ്രീദി. വിദേശരാജ്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടല്ല പാകിസ്താന്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത് എന്നും പാകിസ്താന്റെ തന്നെ താല്‍പര്യത്തിലാണെന്നും ആഭ്യന്തര മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭീകരവിരുദ്ധ നടപടികള്‍ (നാഷണല്‍ ആക്ഷന്‍ പ്ലാന്‍) രണ്ടാഴ്ചയ്ക്ക് തുടരുമെന്നും പാക് മന്ത്രി അറിയിച്ചു. ഇവരെ മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതായി പാക് ആഭ്യന്തര മന്ത്രി അറിയിച്ചു. ഇന്നലെ ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ നടപടി എടുക്കാന്‍ ആവശ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ഇവര്‍ രണ്ട് പേരുമുണ്ടായിരുന്നു. അതേസമയം ഏതെങ്കിലും പ്രത്യേക സംഘടനയ്‌ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് ശരിയല്ലാത്തത് കൊണ്ട് എല്ലാ നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുന്നുണ്ടെന്ന് പാക് ആഭ്യന്തര മന്ത്രി അറിയിച്ചു. തെളിവ് തരൂ നടപടി എടുക്കാം എന്നാണ് നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നത്. ഒരു രാജ്യത്തിനെതിരെയും ഭീകരപ്രവര്‍ത്തനം നടത്താനായി പാകിസ്താന്റെ മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ല – അഫ്രീദി പറഞ്ഞു.
This post was last modified on March 5, 2019 8:18 pm
Leave a Comment