X

യമനില്‍ കുട്ടികളുടെ കൂട്ടക്കൊല; 2015നു ശേഷം മരിക്കുകയോ ഗുരുതര പരിക്കേല്‍ക്കുകയോ ചെയ്തത് 5000 കുട്ടികള്‍

ഗുരുതരമായ പോഷകാഹാര കുറവ് മൂലം ജീവന്‍ നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുന്നത് നാല് ലക്ഷം കുട്ടികള്‍

2015ല്‍ ആരംഭിച്ച യമന്‍ ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെ 5,000 കുട്ടികള്‍ മരിക്കുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി യുനിസെഫ് പറയുന്നു. ഗുരുതരമായ പോഷകാഹാര കുറവ് മൂലം നാല് ലക്ഷം കുട്ടികള്‍ ജീവന്‍ നിലനിറുത്തുന്നതിനായി പോരാടുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ കുട്ടികള്‍ക്കായുള്ള ഏജന്‍സി ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015 മാര്‍ച്ചില്‍ യമനിലെ ആഭ്യന്തര കലഹത്തില്‍ സൗദി അറേബ്യ ഇടപെട്ടു തുടങ്ങിയതിനുശേഷം രണ്ട് ദശലക്ഷം യമനി കുട്ടികളുടെ വിദ്യാഭ്യാസമാണ് മുടങ്ങിയിരിക്കുന്നത്.

ആഭ്യന്തര യുദ്ധ സമയത്ത് ജനിച്ച് മൂന്ന് ദശലക്ഷം കുട്ടികള്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അക്രമങ്ങളുടെയും കുടിയൊഴിക്കലിന്റെയും രോഗങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പോഷകാഹാരക്കുറവിന്റെയും അടിസ്ഥാന സേവനങ്ങളുടെ അഭാവത്തിന്റെയും ഭീഷണി നേരിടുന്നു. അക്രമം മാത്രം കണ്ടാണ് യമനിലെ ഒരു തലമുറ വളര്‍ന്നുവരുന്നതെന്ന് യമനിലെ യുനിസെഫ് പ്രതിനിധി മെരിറ്റ്ക്‌സെല്‍ റെലാനോ ചൂണ്ടിക്കാണിക്കുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നതോടെ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണ്. അതിജീവിക്കുന്ന കുട്ടികളെ അവരുടെ ജീവിതാന്ത്യം വരെ ശാരീരികവും മാനിസകവുമായ പരിക്കുകള്‍ വേട്ടയാടുന്ന അവസ്ഥയാണുള്ളത്. ചുരുക്കത്തില്‍ 11 ദശലക്ഷത്തോളം വരുന്ന യമനിലെ കുട്ടികളില്‍ ഓരോരുത്തര്‍ക്കും മനുഷ്യത്വപരമായ സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ സംരക്ഷണത്തിനായി രക്തച്ചൊരിച്ചില്‍ ഉടനടി അവസാനിപ്പിക്കണമെന്നും സുസ്ഥിരവും നിരുപാധികവുമായ അന്താരാഷ്ട്ര സഹായം ലഭ്യമാക്കണമെന്നും റെലാനോ ആഹ്വാനം ചെയ്തു.

ഈ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി എന്താണ് ലോകം കാണാത്തത്?

ഇതിനിടയില്‍, തങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സഹായം എത്തിക്കണമെന്നും യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സര്‍ക്കാര്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള സഖ്യ കക്ഷികളോട് ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് സഹായിക്കണമെന്ന് സഖ്യകക്ഷികള്‍ക്ക് അയച്ച ഫേസ്ബുക്ക് സന്ദേശത്തിലാണ് പ്രധാനമന്ത്രി അഹമ്മദ് ബിന്‍ ദാഗര്‍ ആഭ്യര്‍ത്ഥിച്ചത്. ക്ഷാമത്തില്‍ നിന്നും യമന്‍ ജനതയെ രക്ഷിക്കണമെന്നാണ് സന്ദേശത്തില്‍ ഉള്ളത്. ഏദനിലെ സെന്‍ട്രല്‍ ബാങ്കിലേക്ക് പണം കൈമാറാനാണ് ദാഗര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. പഴയ തലസ്ഥാനമായ സനയില്‍ നിന്നും ഇറാന്റെ പിന്തുണയുള്ള ഹൗദി വിമതര്‍ ഔദ്ധ്യോഗിക പക്ഷത്തെ പുറത്താക്കിയ ശേഷം ഏദനാണ് അവരുടെ തലസ്ഥാനം.

വിമതരായ ഹൗദികള്‍ക്കെതിരായ സര്‍ക്കാര്‍ പോരാട്ടത്തിന് സൗദിയും സഖ്യകക്ഷികളും പിന്തുണയുമായി എത്തിയതിന് ശേഷം രൂക്ഷമായ ആഭ്യന്തരയുദ്ധത്തില്‍ ഇതിനകം 9,245 പേര്‍ മരണമടഞ്ഞിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടല്‍. ലോകത്തിലെ ഏറ്റവും ക്രൂരമായ മാനുഷിക പ്രതിസന്ധിയെന്നാണ് ഐക്യരാഷ്ട്രസഭ യുദ്ധത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ രാജ്യത്ത് പടര്‍ന്നുപിടിച്ച കോളറയെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം മാത്രം 2,200 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. യമനിലെ സ്ഥിതിവിശേഷം അതീവ ഗുരുതരവും

യെമന്‍, സൗദിയുടെ വിയറ്റ്‌നാം

This post was last modified on January 17, 2018 12:44 pm