X

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് അന്തരിച്ചു

അഴിമുഖം പ്രതിനിധി

ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി ഷിമോണ്‍ പെരസ് അന്തരിച്ചു. 93 വയസ്സുകാരനായ ഷിമോണ്‍ പെരസിനെ രണ്ടാഴ്ച മുമ്പ് പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം പെട്ടെന്ന് മൂര്‍ച്ഛിച്ചതാണ് മരണകാരണം. പെരസ് രണ്ടു തവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയും ഒരു തവണ പ്രസിഡന്റുമായിട്ടുണ്ട്.

1948-ല്‍ പുതിയ രാഷ്ട്രം രൂപീകരിക്കാന്‍ പ്രയത്‌നിച്ച ഇസ്രായേലിലെ രാഷ്ട്രീയക്കാരില്‍ പ്രമുഖനായിരുന്നു പെരസ്. ഇസ്രായേല്‍-പാലസ്തീന്‍ സമാധാനത്തിന് പ്രവര്‍ത്തിച്ചതിന് 1994-ല്‍ നോബേല്‍ പുരസ്‌കാരവും പെരസിന് ലഭിച്ചിട്ടുണ്ട്.

ഇസ്രായേലിന്റെ രഹസ്യ ആണാവായുധ പദ്ധതികളുടെ സൂത്രധാരനും ആധുനിക ഇസ്രായേലിന്റെ സ്ഥാപകനുമാണ് ഷിമോണ്‍ പെരസ്.

This post was last modified on December 27, 2016 2:26 pm