അഴിമുഖം പ്രതിനിധി
ഇന്നലെ ഫോര്‍ട്ട് കൊച്ചിയില്‍ ഉണ്ടായ ബോട്ടപകടത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടില്‍ കുഞ്ഞുമോന്റെ മകള്‍ സുജിഷയുടെ മൃതദേഹമാണ് ഇന്ന് രാവിലെ ചെല്ലാനത്തു നിന്ന് കണ്ടെത്തിയത്. സുജിഷയുടെ അമ്മ സിന്ധു ഇന്നലെ അപകടത്തില്‍ മരിച്ചിരുന്നു. മഹാരാജാസ് കോളെജ് ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് സുജിഷ. ഒരു കുട്ടിയടക്കം മൂന്നുപേരെ അപകടത്തില്‍ കാണാതായിട്ടുണ്ട്.
This post was last modified on December 27, 2016 3:21 pm
Leave a Comment