അഴിമുഖം പ്രതിനിധി
യുഎസിലെ വിര്‍ജിനിയയില്‍ തല്‍സമയ സംപ്രേഷണത്തിനിടെ ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ മുന്‍ ജീവനക്കാരന്‍ വെടിവച്ചു കൊന്നു. ക്യാമറാമാന്‍ ആദം വാര്‍ഡ് റിപ്പോര്‍ട്ടര്‍ ആലിസണ്‍ പാര്‍ക്കര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്മിത്ത് മൌണ്ടന്‍ ലേക്ക് റീജണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ആയ വിക്കി ഗാര്‍ഡനര്‍ക്ക് ചുമലില്‍ വെടിയേറ്റു. ഇവരുമായുള്ള അഭിമുഖം നടക്കുന്നതിനിടെയാണ് ചാനലിലെ മുന്‍ ജീവനക്കാരനായ വെസ്റ്റര്‍ ഫ്ലാനാഗന്‍ കടന്നെത്തി വെടിയുതിര്‍ത്തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്പ് ചാനലില്‍ നിന്നും പുറത്താക്കിയിരുന്നു .കൊലപാതകത്തിനു ശേഷം പോലീസ് പിന്‍തുടരുന്നതിനിടെ അയാള്‍ സ്വയം വെടിവച്ചുമരിക്കുകയായിരുന്നു. വിഡിയോ കാണാം..
This post was last modified on December 27, 2016 3:21 pm
Leave a Comment