X

ഫ്രെഞ്ച് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്; തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥി മാരിന്‍ ലെ പെനിന് ചീമുട്ടയേറ്

'ഫാസിസ്റ്റുകളെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍

പ്രചരണത്തിന് എത്തിയ ഫ്രെഞ്ച് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി മാരിന്‍ ലെ പെനിന് ചീമുട്ടയേറ്. ബ്രിട്ടനിയില്‍ പ്രചരണത്തിന് എത്തിയപ്പോഴാണ് സംഭവം.

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ദി നാഷണല്‍ ഫ്രണ്ടിന്റെ സ്ഥാനാര്‍ത്ഥിയായ പെന്‍ അവസാന ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണത്തിന് എത്തിയതായിരുന്നു. പ്ലക്കാര്‍ഡുകളുമായി എത്തിയ പ്രതിഷേധക്കാര്‍ ‘ഫാസിസ്റ്റുകളെ പുറത്താക്കൂ’ എന്ന മുദ്രാവാക്യം മുഴക്കിയിരുന്നു.

അതേ സമയം പുഞ്ചിരിയോടെയാണ് മാരിന്‍ ലെ പെന്‍ പ്രതിഷേധക്കാരെ നേരിട്ടത്. ഏകദേശം അന്‍പതോളം പ്രതിഷേധക്കാരാണ് ഉണ്ടായിരുന്നത്. മാരിന്റെ കുടിയേറ്റ വിരുദ്ധ നിലപാട് രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

മാരിന്‍ ലെ പെനും ഇമാനുവല്‍ മാക്രോണും തമ്മിലുള്ള ചൂടന്‍ ടെലിവിഷന്‍ സംവാദത്തിന് തൊട്ട് പിറകെയാണ് ഈ ആക്രമം നടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഞായറാഴ്ച നടക്കുന്ന അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ മാക്രോണ്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

This post was last modified on May 5, 2017 5:59 am

Related Post
Leave a Comment