X

എഫ് ബി ഐയോട് കളവ് പറഞ്ഞു; ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേശകനെ വിസ്തരിക്കും

ഫ്ലിന്നിനെ വിസ്തരിക്കുന്നതോടെ മ്യൂയലറിന്റെഅന്വേഷണം ട്രംപിന്റെ ക്യാമ്പിലേക്ക് കടക്കുകയാണ്

എഫ് ബി ഐയോട് കളവ് പറഞ്ഞതിന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ സുരക്ഷാ ഉപദേശകന്‍ മൈക്കല്‍ ടി ഫ്ലിനിനെ വെള്ളിയാഴ്ച വിസ്തരിക്കും. കഴിഞ്ഞ ഡിസംബറില്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കാലത്ത് റഷ്യന്‍ അംബാസിഡര്‍ സെര്‍ജി ഐ കിസ്ലിയാകുമായി നടത്തിയ രണ്ട് സംഭാഷണങ്ങളെ കുറിച്ചാണ് മൈക്കല്‍ ഫ്ലിന്‍ എഫ് ബി ഐയോട് സത്യവിരുദ്ധമായ മൊഴി നല്‍കിയത്. എഫ് ബി ഐയോട് അസത്യ മൊഴി നല്കിയാല്‍ 5 വര്‍ഷമാണ് ശിക്ഷ.

2016 പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ചു അന്വേഷണം നടത്തുന്ന സ്പെഷ്യല്‍ കൌണ്‍സല്‍ റോബര്‍ട്ട് എ മ്യൂയലര്‍ നടത്തുന്ന അന്വേഷണവുമായി ഫ്ലിന്‍ സഹകരിക്കാന്‍ തുടങ്ങി എന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ കാണുന്നത്. വെള്ളിയാഴ്ച രാവിലെ 10.30നു വാഷിംഗ്ടണ്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാകേണ്ടത്.

ഫ്ലിന്നിനെ വിസ്തരിക്കുന്നതോടെ മ്യൂയലറിന്റെഅന്വേഷണം ട്രംപിന്റെ ക്യാമ്പിലേക്ക് കടക്കുകയാണ്.