X

വ്യാജവാര്‍ത്തകള്‍ തടയുന്നതിന് പുത്തന്‍ ആപ്ലിക്കേഷനുമായി വാട്‌സാപ്

.വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ ആപ്ലിക്കേഷനുകള്‍ വരുന്നത്.

പുത്തന്‍ ആപ്ലിക്കേഷനുമായി വാട്‌സാപ് .വ്യാജവാര്‍ത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ വാട്‌സാപ് രണ്ടു പുതിയ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുകയാണ്. ഫോര്‍വേഡിങ് ഇന്‍ഫോ, ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നിവയാണ് രണ്ട് അപ്‌ഡേറ്റുകള്‍.വാട്‌സാപ്പിന്റെ 2.19.87 ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഈ ആപ്ലിക്കേഷനുകള്‍ വരുന്നത്.

നിങ്ങള്‍ അയച്ചമെസേജ് എത്ര തവണ ഫോര്‍വേഡ് ചെയ്യപ്പെട്ടു എന്നറിയുന്നതിനുള്ള ആപ്ലിക്കേഷനാണ് ഫോര്‍വേഡിങ് ഇന്‍ഫോ. ഫോര്‍വേഡിങ് ഇന്‍ഫോ എന്ന ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനായി നിങ്ങള്‍ അയച്ചമെസേജില്‍ കുറച്ച് സമയം അമര്‍ത്തി പിടിക്കുക. മുകളില്‍ കാണുന്ന ഇന്‍ഫോ ഐക്കണ്‍ തിരഞ്ഞടുത്താല്‍ മനസിലാക്കും എത്രതവണ നിങ്ങള്‍ അയച്ചമെസേജ് ഫോര്‍വേഡ് ചെയ്തുയെന്ന്.

എന്നാല്‍ ആപ്ലിക്കേഷനില്‍ നിങ്ങള്‍ക്ക് ലഭിച്ച സന്ദേശങ്ങള്‍ എത്ര തവണ ഷെയര്‍ ചെയ്യപ്പെട്ടുവെന്നു അറിയാന്‍ കഴിയില്ല. വ്യാജവാര്‍ത്തകള്‍ വലിയ തോതില്‍ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്‌ലി ഫോര്‍വേഡഡ് എന്നആപ്ലിക്കേഷന്റെ ഉപയോഗം. നാലു തവണയില്‍ കൂടുതല്‍ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളില്‍ ഈ ലേബല്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.