X

ഇത് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂട്ടാനുള്ള നീക്കം; ബീനാപോള്‍

ബീനാ പോള്‍

ഏതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും അവരുടെ പ്രതിനിധികളെ അധികാര സ്ഥാനങ്ങളില്‍ കയറ്റുക പതിവാണ്. അത് ഇടതാകട്ടെ വലതാകട്ടെ മധ്യവുമാകട്ടെ ,എല്ലാം ഒരേ പോലെ. ഇത്തവണ അതിന്റെ ഇര എഫ്.ടി.ടി.ഐ ആണ്. ഏറ്റവും താണ നിലവാരത്തിലുള്ള പൊളിറ്റിക്സ് ആണ് ഇപ്പൊ അവിടെ നടന്നത്.

ഇത് ഒരു സ്ഥാനത്തിന്റെ മാത്രം പ്രശ്നമല്ല. ഇന്‍സ്റ്റിറ്റ്യൂട്ടിനോടുള്ള മനോഭാവത്തിന്റെ പ്രശ്നമാണ്. കഴിഞ്ഞ പത്തു പതിനഞ്ച് വര്‍ഷമായി അവിടെ നടക്കുന്നത് അതാണ്‌. എന്താ പഠിപ്പിക്കുന്നെ, എന്തിനാ പഠിപ്പിക്കുന്നെ എന്ന് പോലും അറിയില്ല ആര്‍ക്കും. വളരെ മോശമായ അവസ്ഥയിലാണ് എഫ്ടിടിഐ ഇപ്പോള്‍.

ഈ സ്ഥാപനത്തെ അവഗണിക്കുകയാണ് പലപ്പോഴും സര്‍ക്കാര്‍ ചെയ്യുന്നത്. അടച്ചു പൂട്ടാനാണ് അവരുടെ നിലപാട് എന്നാണ് ഇപ്പൊ ഇതൊക്കെ കണ്ടപ്പോള്‍ തോന്നുന്നത്.

ഫിലിം ഫീല്‍ഡില്‍ വളരെയധികം സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലപ്പത്ത് വരുന്ന വ്യക്തി അതിനു പ്രാഗത്ഭ്യം ഉള്ളവരാണോ എന്ന് പരിശോധിച്ചിട്ടേ നിയമിക്കാവൂ.

അഞ്ഞൂറിലധികം കുട്ടികള്‍ ഉണ്ട്. അവരുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ കുട്ടികള്‍ മിണ്ടാതിരിക്കില്ല എന്നത് തീര്‍ച്ചയാണ്.

This post was last modified on December 27, 2016 3:09 pm