X

സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഇന്ന് കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയെ കൂടാതെ ധനമന്ത്രി തോമസ് ഐസക്ക്, മറ്റു മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നും സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്കുന്ന കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നും ഗീത മാധ്യമങ്ങളെ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ആയതിനു ശേഷം ആദ്യമായി കേരളത്തില്‍ എത്തിയ ഗീത മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

സര്‍ക്കാരിന്റെ ആവശ്യമറിഞ്ഞ് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും ഘടകങ്ങളും അറിഞ്ഞശേഷം എന്തുതരം ഉപദേശം നല്കണമെന്ന് തീരുമാനിക്കുമെന്നും ഗീത അറിയിച്ചു. ഹാര്‍വഡ് സര്‍വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ് ഗീത ഗോപിനാഥ്.

 

This post was last modified on December 27, 2016 2:25 pm

Related Post
Leave a Comment