X

മജിസ്‌ട്രേറ്റിന്റെ തോട്ടത്തില്‍ മേയാനിറങ്ങിയ ആടിനെ പൊലീസ് അറസ്റ്റ് ചെയ്തു

അഴിമുഖം പ്രതിനിധി

മജിസ്‌ട്രേറ്റിന്റെ തോട്ടത്തില്‍ മേയാനിറങ്ങിയ ആടിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ആടിനെ ജാമ്യത്തില്‍ വിട്ടയച്ചു. റായ്പൂരില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുളള കൊറിയയിലെ അബ്ദുള്‍ ഹസ്സന്‍ എന്നയാളിന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ആടിനും ഉടമയ്ക്കും നേരെ പൊലീസ് ചുമത്തിയിരിക്കുന്നത്. തോട്ടത്തില്‍ കയറി പുല്ല് തിന്നത് കൂടാതെ ചെടികളും പച്ചക്കറികളും തിന്ന് നാശനഷ്ടങ്ങളുണ്ടാക്കിയതും  കേസില്‍ ചാര്‍ജ്ജ് ചെയ്യപ്പെട്ടിട്ടുണ്ട്. പരാതി നല്‍കിയിരിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റ് ഹേമന്ത് രത്രെയുടെ തോട്ടക്കാരനാണ്.

ഇരുമ്പ് ഗേറ്റ് ചാടിക്കടന്ന് സ്ഥിരമായി ‘പ്രതി’ കൃത്യം നടത്താറുണ്ടായിരുന്നു. തോട്ടക്കാര്‍ നിരവധി തവണ ആടിന്റെ ഉടമസ്ഥന് മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും  ശല്യത്തിന് കുറവുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് നിയമനടപടിയുണ്ടായത്.

 

 

This post was last modified on December 27, 2016 3:39 pm