X

സുന്ദര്‍ പിച്ചൈയ്ക്കു ഗൂഗിള്‍ നല്‍കിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും

തമിഴ്‌നാട് മധുര സ്വദേശിയാണു ഗൂഗിള്‍ സിഇഒ ആയ സുന്ദര്‍ പിച്ചൈ

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈക്കു 2016ലെ പ്രതിഫലമായി കിട്ടിയ തുക 1285 കോടി രൂപ. മുന്‍വര്‍ഷത്തേത്തില്‍ നിന്നും ഇരട്ടി തുകയാണു കഴിഞ്ഞ വര്‍ഷം പിച്ചൈ നേടിയത്. മൊത്തം തുകയില്‍ 1277 കോടി രൂപ ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫാബെറ്റിന്റെ ഓഹരിയാണ്. തലവനായി സ്ഥാനമേറ്റെടുത്തശേഷം പിച്ചൈ ഗൂഗിളിന് ഉണ്ടാക്കി കൊടുത്ത നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണു ഇത്രയും ഉയര്‍ന്ന പ്രതിഫലം അദ്ദേഹത്തിനു ലഭിക്കുന്നത്.

അതേസമയം ശമ്പളയിനത്തില്‍ 2015 ല്‍ നിന്നും അല്‍പം കുറവാണ് പിച്ചൈ കഴിഞ്ഞ വര്‍ഷം കൈപ്പറ്റിയത്. 2015 ല്‍ 6.52 ലക്ഷം കോടി ഡോളര്‍(41.93) ശമ്പളം വാങ്ങിയപ്പോള്‍ കഴിഞ്ഞ വര്‍ഷം 6.50 ലക്ഷം കോടി ഡോളര്‍(41.77) ആണ് പിച്ചൈ വാങ്ങിയത്. ഈ ശമ്പളത്തിനൊപ്പം ഓഹരിയുടെ മൊത്തം മൂല്യംകൂടി കണക്കിലെടുത്താണു മൊത്തം പ്രതിഫലം കണക്കാക്കുന്നത്. ഇങ്ങനെ കൂട്ടുമ്പോഴാണു പിച്ചൈയുടെ പ്രതിഫലം 1285 കോടിയാകുന്നത്.

2015 ലാണു പ്രൊഡക്ട് ചീഫ് സ്ഥാനത്തു നിന്നും ഗൂഗിള്‍ സിഇഒ ആയി പിച്ചൈ നിയമിക്കപ്പെടുന്നത്. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ പിന്‍ഗാമിയായി സിഇഒ സ്ഥാനത്തെത്തിയ പിച്ചൈ തമിഴ്‌നാട് മധുര സ്വദേശിയാണ്.

Related Post
Leave a Comment