X

കാത്തിരിപ്പുകള്‍ അവസാനിച്ചു; നൗഷാദിന്റെ ഭാര്യക്കു റവന്യു വകുപ്പില്‍ നിയമനം

അഴിമുഖം പ്രതിനിധി

മരിച്ചിട്ടും മനുഷ്യത്വത്തിന്റെ പ്രതീകമായി ഇന്നും ജീവിക്കുന്ന കോഴിക്കോട്ടെ ഓട്ടോെ്രെഡവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചു. നൗഷാദ് മരിച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് നൗഷാദിന്റെ ഭാര്യ സഫ്രീനയ്ക്ക് റവന്യൂ വകുപ്പില്‍ ക്ലാര്‍ക്കായി നിയമനം ലഭിച്ചിരിക്കുന്നത്. മന്ത്രിസഭയുടെ സവിശേഷാധികാരം ഉപയോഗിച്ചാണ് സഫ്രീനയെ ക്ലാര്‍ക്കായി നിയമിച്ചിരിക്കുന്നത്. നവംബര്‍ 25ന്റെ മുന്‍കാല പ്രാബല്യത്തോടെയാണ് നിയമനം. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തു വന്നത്. മാന്‍ഹോളില്‍ കുടുങ്ങിപോയ ആന്ധ്രസ്വദേശികളായ ശുചീകരണ തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു ഓട്ടോ ഡ്രൈവറായ നൗഷാദിനു ജീവന്‍ നഷ്ടമായത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സഫ്രീനയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലു പല കാരണങ്ങള്‍ കൊണ്ട് ഇതു നടപ്പാകാതെ പോവുകയായിരുന്നു. വലിയ വിമര്‍ശനങ്ങള്‍ ഇക്കാര്യത്തില്‍ ഉയര്‍ന്നിരുന്നു.

This post was last modified on December 27, 2016 2:14 pm