X

ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റല്ല: ഉത്തരഖണ്ഡ് ഹൈക്കോടതി

അഴിമുഖം പ്രതിനിധി

ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ഏജന്റല്ലെന്ന് ഉത്തരഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. ഉത്തരഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയായ ഹരീഷ് റാവത്ത് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

അസാധാരണമായ സാഹചര്യങ്ങളില്‍ വേണം അടിയന്തരാവസ്ഥയുടെ അധികാരം ഉപയോഗിക്കാനെന്ന് ചീഫ് ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ ഇടപെടുന്നതിനെ ലഘുവായി കാണാനാകില്ലെന്ന് കോടതി പറഞ്ഞു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അഞ്ചാം വര്‍ഷം നിങ്ങള്‍ അട്ടിമറിക്കുമോയെന്ന് ചോദിച്ച കോടതി സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെടേണ്ടിയിരുന്നതെന്നും നിരീക്ഷിച്ചു.

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment