അഴിമുഖം പ്രതിനിധി
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്നും കോഹിനൂര്‍ രത്‌നം കവര്‍ന്നതല്ലെന്നും മഹാരാജ രഞ്ജിത് സിംഗ് അവര്‍ക്ക് സമ്മാനിച്ചതാണെന്നും സുപ്രീംകോടതിയില്‍ കേന്ദ്രം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ മാതാവായ ആര്‍ എസ് എസിന്റെ നിലപാടിന് വിരുദ്ധമാണിത്.
കോഹിനൂര്‍ രത്‌നം തിരികെ ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് നേരത്തെ സുപ്രീംകോടതി ആരാഞ്ഞിരുന്നു.
കോഹിനൂര്‍ അടക്കമുള്ള അനവധി വിലപിടിപ്പുള്ള വസ്തുക്കള്‍ ഇംഗ്ലണ്ടില്‍ നിന്നും തിരികെ ഇന്ത്യയ്ക്ക് നല്‍കാന്‍ ഇംഗ്ലണ്ടിന്റെ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റിസ് ഫ്രണ്ടാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.
വിദേശകാര്യ, സാംസ്‌കാരിക മന്ത്രാലയങ്ങളേയും യുകെ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ ഹൈകമ്മീഷണര്‍മാരേയും ഈ ഹര്‍ജിയില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്. ടിപ്പു സുല്‍ത്താന്റെ മോതിരവും വാളും അടക്കമുള്ള നിധികളും ബഹാദൂര്‍ ഷാ സഫര്‍, ഝാന്‍സി റാണി, നവാബ് മിര്‍ അഹമ്മദ് അലി ബന്‍ഡ തുടങ്ങിയ ഭരണാധികാരികളുടെ നിധികളും തിരികെ എത്തിക്കണമെന്ന് ഹര്‍ജി ആവശ്യപ്പെടുന്നു.
This post was last modified on December 27, 2016 3:57 pm
Leave a Comment