X

ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

അഴിമുഖം പ്രതിനിധി

ഗ്രീന്‍പീസ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ ആഭ്യന്തരമന്ത്രാലയം റദ്ദാക്കി. അഞ്ചു മാസം മുമ്പ് സര്‍ക്കാര്‍ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള സംഘടനയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഗ്രീന്‍പീസ് ഇന്ത്യ രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങളേയും പൊതു താല്‍പര്യത്തേയും മുന്‍വിധിയോടെ ബാധിക്കുന്നതായി രജിസ്‌ട്രേഷന്‍ നല്‍കാനുള്ള അധികൃതര്‍ വിലയിരുത്തുന്നു. രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ക്ക് വിരുദ്ധമാണിത്. വിശദീകരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം ഗ്രീന്‍പീസിന് നല്‍കിയ 180 ദിവസത്തെ പരിധി സെപ്തംബര്‍ രണ്ടിന് അവസാനിച്ചിരുന്നു. സംഘടന ഇന്ത്യയിലെ പ്രവര്‍ത്തനം തുടരുമെന്ന് ഇടക്കാല കോ എക്‌സിക്യൂട്ടീവ് ഡയറക്ടറായ വിനുദ ഗോപാല്‍ പറഞ്ഞു.

This post was last modified on December 27, 2016 3:21 pm