X

ജി.എസ്.ടി നിരക്കുകള്‍ തീരുമാനിച്ചു: അഞ്ച് മുതല്‍ 28 ശതമാനം വരെ

അഴിമുഖം പ്രതിനിധി

ജി.എസ്.ടി (ചരക്ക് – സേവന നികുതി) നിരക്കുകള്‍ തീരുമാനിച്ചു. അഞ്ച് മുതല്‍ 28 ശതമാനം വരെ നാല് തട്ട് നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 5, 12, 18, 28 ശതമാനം എിങ്ങനെയാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്.
    
6, 12, 18, 26 എന്നിങ്ങനെയായിരുന്നു നേരത്തെ കേന്ദ്രസര്‍ക്കാരിന്‌റെ നികുതി നിര്‍ദ്ദേശം. അവശ്യസാധനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതിയായിരിക്കും ഏര്‍പ്പെടുത്തുക. ആഡംബര കാറുകള്‍, മറ്റ് ആഡംബര വസ്തുക്കള്‍, പുകയില ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തും. ആദ്യ അഞ്ച് വര്‍ഷം അഡീഷണല്‍ സെസിലൂടെയും ക്ലീന്‍ എനര്‍ജി സെസിലൂടെയും ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാമൊണ് കേന്ദ്രസര്‍ക്കാരിന്‌റെ കണക്കുകൂട്ടല്‍. കോഗ്രസ് ആവശ്യപ്പെടുന്ന 18 ശതമാനം നികുതിയേക്കാള്‍ കുറഞ്ഞ ശരാശരി നിരക്കാണുള്ളതെ് ജയ്റ്റ്‌ലി പറഞ്ഞു.

സേവനനികുതി 15 മുതല്‍ 18 ശതമാനം വരെയായിരിക്കുമെന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ആധിയ പറഞ്ഞു. ജി.എസ്.ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയ നികുതി നിരക്കുകള്‍ ഇനി പാര്‍ലമെന്‌റ് അംഗീകരിക്കണം. 16നാണ് പാര്‍ലമെന്‌റിന്‌റെ ശീതകാല സമ്മേളനം തുടങ്ങുന്നത്. ശീതകാല സമ്മേളനത്തില്‍ ജി.എസ്.ടി ബില്ലുകള്‍ പാസാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഏപ്രില്‍ ഒന്നിന് ജി.എസ്.ടി പ്രാബല്യത്തില്‍ കൊണ്ടുവരാനാവൂ.

This post was last modified on December 27, 2016 2:19 pm