X

പാക്കിസ്ഥാനില്‍ 20 തൊഴിലാളികളെ വെടിവെച്ച് കൊന്നു

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാനില്‍ അജ്ഞാതരായ തോക്ക് ധാരികള്‍ 20 നിര്‍മ്മാണത്തൊഴിലാളികളെ വെടി വെച്ച് കൊന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. ക്വറ്റയില്‍ നിന്ന് 1050 കിലോമീറ്റര്‍ അകലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ 16 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും, 4 പേര്‍ സിന്ധ് പ്രവിശ്യയില്‍ നിന്നുള്ളവരുമാണ്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പ്രദേശത്ത് ചെറിയ ഒരു പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് തൊഴിലാളികള്‍. ഇവര്‍ക്ക് തൊട്ടടുത്ത് നിന്നാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. നിറയെ ധാതു എണ്ണ നിക്ഷേപമുള്ള ഇവിടം അതീവ സുരക്ഷാ മേഖല കൂടിയാണ്. അവിടെ അക്രമികള്‍ കയറി ആളുകളെ കൊല ചെയ്തത് വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

അക്രമികള്‍ക്കായി സേന തിരച്ചില്‍ ആരംഭിച്ചതായി ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫറാസ് ബുഗ്തി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുമ്പങ്ങള്‍ക്ക് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

This post was last modified on December 27, 2016 2:58 pm