X

പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തിനു നേരെ തീവ്രവാദി ആക്രമണം

അഴിമുഖം പ്രതിനിധി

പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനുനേരെ തീവ്രവാദികളുടെ ആക്രമണം. പുലര്‍ച്ചെ മൂന്നരക്കുണ്ടായ ആക്രമണത്തിനു പിന്നില്‍ നാല് തീവ്രവാദികള്‍ ഉണ്ടായിരുന്നുവെന്നു സേനാ വൃത്തങ്ങള്‍. സമീപമുള്ള കെട്ടിടത്തില്‍ നിന്നാണ് തീവ്രവാദികള്‍ വ്യോമസേന ആസ്ഥാനത്തിനുനേരെ ആക്രമണം നടത്തിയത് സൈനിക യൂണിഫോമിലെത്തിയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായി പൊലീസ് വ്യക്തമാക്കി.സ്ഥലത്ത് വെടിവെപ്പ് തുടരുകയാണ്. ബാക്കിയുള്ള തീവ്രവാദികള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് ഓഫീസര്‍ വിജയ് പ്രതാപ് സിങ് അറിയിച്ചു.

 

 

 

This post was last modified on December 27, 2016 3:31 pm