പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു പൊലീസുകാരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ടത്. ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പഞ്ചാബിലെ പാക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശമാണ് ഗുരുദാസ്പൂര്‍. പുലര്‍ച്ചെ 5.45ഓടെ വെള്ള മാരുതി കാറില്‍ സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഗുരുദാസ്പൂര്‍ പൊലീസ് സ്റ്റേഷനിലും ദിനനഗര്‍ ബസ് സ്റ്റാന്റിലും ആക്രണം നടത്തുകയായിരുന്നു. സ്റ്റേഷന്‍ പൊലീസ് വളഞ്ഞിട്ടുണ്ട്. വെടിവെപ്പ് ഇപ്പോഴും തുടരുകയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ പത്താന്‍കോട്ട്-അമൃതസര്‍ റെയില്‍വെ ട്രാക്കില്‍ നിന്നും പൊട്ടാത്ത അഞ്ച് ബോംബുകളും കണ്ടെടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്
This post was last modified on December 27, 2016 3:19 pm
Leave a Comment