X

തിരുവനന്തപുരത്ത് നാളെ യുഡിഎഫ് ഹര്‍ത്താല്‍

അഴിമുഖം പ്രതിനിധി

യൂത്ത് കോണ്‍ഗ്രസിന്‍റെ സ്വാശ്രയ സമരത്തിനെതിരെയുള്ള പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ്​ വർധനയിൽ പ്രതിഷേധിച്ചാണ് യൂത്ത്​ കോ​ൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘടിപ്പിച്ചത്.
സ്വാശ്രയ ഫീസ്​ വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ യൂത്ത്​ കോ​​ൺഗ്രസ്​ സംസ്​ഥാന പ്രസിഡൻറ്​ ഡീൻ കുര്യാക്കോസും സി.ആർ മഹേഷും ആരംഭിച്ച നിരാഹാരസമയം എട്ടാം ദിവസം പിന്നിട്ടു.

This post was last modified on December 27, 2016 2:26 pm