X

നിയമ ബിരുദമുള്ളവര്‍ കോടതി നടപടി റിപ്പോര്‍ട്ട് ചെയ്‌താല്‍ മതിയെന്ന്‍ ഹൈക്കോടതി

അഴിമുഖം പ്രതിനിധി

കോടതി റിപ്പോർട്ടിങ്ങിന് മാധ്യമങ്ങൾക്ക് നിബന്ധനകളുമായി ഹൈക്കോടതി. റിപ്പോർട്ടർമാർക്ക് നിയമ ബിരുദവും പ്രവൃത്തി പരിചയവും നിർബന്ധമാക്കി. ജഡ്ജിമാരുടെ ഫുൾ കോർട്ടാണ് ചട്ടം രൂപീകരിച്ചത്.

കോടതിയിലെ കേസുകളുടെ വിധിപകർപ്പ് മാധ്യമപ്രവർത്തകർക്ക് നൽകാനും തീരുമാനമായി. പുതിയ നിബന്ധന വരുന്നതോടെ വർഷങ്ങളായി കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്ന പല മാധ്യമ പ്രവര്‍ത്തകര്‍ക്കും നിയമ ബിരുദമില്ല എന്ന കാരണം കൊണ്ട് അവസരം നഷ്ടമാകും. ഹൈക്കോടതി റിപ്പോര്‍ട്ടിങ്ങിന് എത്തുന്ന മാധ്യമ പ്രവര്‍ത്തകരെ അഭിഭാഷകര്‍ നിരന്തരം തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വലിയ വിവാദമായി മാറിയിരിക്കുന്നതിനിടയിലാണ് പുതിയ നിബന്ധനകള്‍.

This post was last modified on December 27, 2016 2:17 pm