X

തലവേദന, സ്‌ട്രോക്ക്, വിഷാദരോഗം; സോഫ്റ്റ് ഡ്രിങ്കുകൾ ആരോഗ്യത്തെ ബാധിക്കുന്നത് ഇങ്ങനെയൊക്കെയാണ്‌

അടുത്തിടെ നടത്തിയ പഠനത്തില്‍ കൂടുതലളവില്‍ സോഫ്റ്റ്ഡ്രിങ്കുകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ്

ദാഹിക്കുമ്പോള്‍ ഒരു കുപ്പി വെള്ളം കൂടെക്കരുതാന്‍ മടിക്കുന്ന നമുക്ക് സോഫ്റ്റ്ഡ്രിങ്ക്‌സ് ആണു കൂടുതലിഷ്ടം. സൗഹൃസദസ്സുകളിലും പാര്‍ട്ടികളിലും കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്നതു നിറമുള്ള ഈ പാനീയങ്ങളുടെ ലഹരിയാണ്. ഈ സോഫ്റ്റ് ഡ്രിങ്കുകള്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നുനോക്കാം.

സ്‌ട്രോക്ക്

അടുത്തിടെ നടത്തിയ പഠനത്തില്‍ കൂടുതലളവില്‍ സോഫ്റ്റ്ഡ്രിങ്കുകള്‍ കഴിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കൂടുതലാണ് കണ്ടെത്തലുകള്‍ വന്നു. മിക്ക സ്ത്രീകളെയും ഈ പാനീയം കഴിക്കാറില്ല, അല്ലെങ്കില്‍ വളരെ അപൂര്‍വമായി, 5% ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും സോഫ്റ്റ്ഡ്രിങ്ക്‌സ് ഉപയോഗിക്കുന്നവരും ഉണ്ട് എന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

തലവേദന

സോഫ്റ്റ്ഡ്രിങ്കുകളില്‍ അമിതമായി ഉപയോഗിക്കുന്ന മധുരം കഠിനമായ തലവേദനയ്ക്ക് കാരണമാക്കും.ചില പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് തലവേദനയ്ക്ക് കാരണമാകുന്നത് ഭക്ഷണശീലങ്ങളും കൃത്രിമ മധുര പനിയങ്ങളുടെ ഉപയോവുമാണെന്നാണ്.

വരണ്ട ചര്‍മ്മവും മുഖക്കുരു

സോഫ്റ്റ്ഡ്രിങ്കുകളുടെ അമിത ഉപയോഗം ശരീരത്തില്‍ ജലാംശം കുറയ്ക്കുന്നു. ഇത് ശരീരത്തെ ദോഷമായി ബാധിക്കുന്നു.നിര്‍ജ്ജലീകരണം വരണ്ട ചര്‍മ്മത്തിന് കാരണമാകും കൂടാതെ മുഖക്കുരുവും കൂടുതലായി വരുന്നു. ചര്‍മ്മം സുന്ദരമായിരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സോഫ്റ്റ്ഡ്രിങ്കുകളുടെ ഉപയോഗം ഒഴുവാക്കണം

വിഷാദരോഗത്തിന്റെ സാധ്യത

സോഫ്റ്റ്ഡ്രിങ്കുകളുടെ ഉപഭോഗം ചെയ്യുന്നവര്‍ വിഷാദരോഗത്തിന് 30% അടിമകളാവുകയാണ്. വിഷാദരോഗമോ ഏതെങ്കിലും മാനസികരോഗത്തിനോ മരുന്ന് കഴിക്കുന്നവരാണെങ്കില്‍ സോഫ്റ്റ്ഡ്രിങ്കുകളുടെ അമിത ഉപയോഗം
കുറയ്ക്കുന്നതാണ് നല്ലത്.

മെറ്റബോളിസം ഡിസോര്‍ഡര്‍, ഡയബറ്റിസ് എന്നിവയ്ക്ക് സാധ്യത

സോഫ്റ്റ്ഡ്രിങ്കുകള്‍ മെറ്റബോളത്തിന് കാരണമാക്കുന്നു .മെറ്റബോളിസം കൂടുതല്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, ശരീരഭാരം കുറയ്ക്കും, പ്രമേഹത്തിനും കാരണമാകുന്നു.പ്രമേഹമോ അതിന്റെ സാധ്യതയോ ഉള്ളവര്‍ ഇത്തരം ഭക്ഷണശീലങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.