X

വെസ്റ്റ് നൈല്‍ വൈറസ്; ആശങ്ക വേണ്ടെന്നും രോഗം നിയന്ത്രണ വിധേയമെന്നും കേന്ദ്ര വിദഗ്ധ സംഘം

ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന പനിയും ജലദോഷവും ശരീര വേദനയും ആണ് ഈ രോഗത്തിന്റെ ലക്ഷങ്ങള്‍.

Sick woman lying in bed with high fever. Cold, flu, fever and migraine

വെസ്റ്റ് നൈല്‍ വൈറസ് പകര്‍ച്ചവ്യാധിയില്‍ ആശങ്ക വേണ്ടെന്നും രോഗം നിയന്ത്രണ വിധേയമെന്നും കേന്ദ്ര വിദഗ്ധ സംഘം. മലപ്പുറം ജില്ലയില്‍ 7 വയസ്സുള്ള കുട്ടിയ്ക്ക് വെസ്റ്റ് നെയില്‍ വൈറസ് രോഗം സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനമാകെ രോഗ ഭീതിയിലയിരുന്നു. മരണം വരെ സംഭവിക്കാവുന്ന ഈ പകര്‍ച്ചവ്യാധിയെ കുറിച്ച് കൂടുതല്‍ അറിയാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനുമായി ഡല്‍ഹിയില്‍ നിന്നും നാഷണല്‍ സെന്ററര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ (NCDC ) വിദഗ്ധ സംഘം പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളുമായി സഹകരിച്ചുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ കുട്ടിയ്ക്കല്ലാതെ മറ്റാരിലും ഇതുവരെയും രോഗം കണ്ടെത്തിയിട്ടില്ല. ക്യൂലസ് വര്‍ഗത്തില്‍പ്പെട്ട കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. ആഴ്ചകളോളം നീണ്ടു നില്‍ക്കുന്ന പനിയും ജലദോഷവും ശരീര വേദനയും ആണ് ഈ രോഗത്തിന്റെ ലക്ഷങ്ങള്‍. രോഗം വന്നു കഴിഞ്ഞാല്‍ രോഗിയ്ക്ക് അടിയ്ക്കടി തലകറക്കമുണ്ടാകാനും മനംപുരട്ടല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. പനി കടുത്ത് മസ്തിഷ്‌കരോഗങ്ങളുണ്ടാകാണാനും മരണം വരെ സംഭവിക്കാനും ഇടയുണ്ട്.

രോഗത്തെ കുറിച്ച് കൂടുതല്‍ അറിയാനും അടിയന്തിര നടപടികള്‍ കൈക്കൊള്ളാനുമായി ഡല്‍ഹിയില്‍ നിന്നും തിരുവന്തപുരത്തുനിന്നും വിദഗ്ധ ഡോക്ടറുമ്മാര്‍ മലബാറിലെത്തി. കൊതുക് പരത്തുന്ന രോഗമായതിനാല്‍ തന്നെ ഞങ്ങള്‍ അതീവ ജാഗ്രത നിര്‍ദേശവും നല്‍കുന്നുണ്ട്.” എന്നാണ് ആരോഗ്യ സെക്രട്ടറി പ്രീതി സൂസന്‍ പറഞ്ഞത്.

ആഴ്ചകള്‍ നീണ്ട പനിമൂലമാണ് മലപ്പുറത്തെ ഏഴു വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലും നിരീക്ഷണത്തിലുമാണെന്നും സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.