X

‘വെള്ളക്കാരന്റെ തീവ്ര സര്‍വ ശ്രേഷ്ഠതാവാദമല്ല കുഴപ്പമുണ്ടാക്കിയത്’; തീവ്രദേശീയതയും ഇസ്ലാം വിരുദ്ധതയും അല്ല ന്യൂസിലന്‍ഡിലെ വെടിവയ്പിനെ പിന്നിലെന്ന് ട്രംപ്

ട്രംപ് അധികാരത്തിലേറിയതിന് ശേഷം ഇസ്ലാമോഫോബിയയും മുസ്ലിം വിദ്വെഷ പ്രകടനങ്ങളും വലിയൊരളവിൽ വര്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

“എനിക്ക് ഈ വിഷയത്തെക്കുറിച്ച് കാര്യമായി ഒന്നും അറിയില്ല. പക്ഷെ ഇത് നിങ്ങൾ പറയുന്നതുപോലെ വെള്ളക്കാരന്റെ തീവ്ര സർവ ശ്രേഷ്ഠതാവാദമല്ല കുഴപ്പമുണ്ടാക്കിയത്. ഇത് വളരെ ചെറിയ കൂട്ടം ആളുകൾ മറ്റെന്തിനോ വേണ്ടി ചെയ്തതാണ്.” ന്യൂസിലൻഡിലെ ക്രൈസ്ട് ചർച്ചിൽ രണ്ട് മുസ്‌ലിം പള്ളികളിൽ നടന്ന വെടിവയ്പിനെ കുറിച്ച് അമേരിക്കൻ പ്രെസിഡെന്റ്റ് ഡൊണാൾഡ് ട്രംപ് പ്രതികരിക്കുന്നത് ഇങ്ങനെയാണ്. തീവ്ര വെള്ള ദേശീയതയെക്കുറിച്ചും അതുമൂലമുണ്ടാകുന്ന ആക്രമണത്തെ കുറിച്ചും ചോദിക്കുമ്പോഴാണ് ‘വെളുത്ത ദേശീയത’യെ പരമാവധി നിസ്സാരവൽകരിച്ച് ട്രംപ് സംസാരിക്കുന്നത്.

രണ്ട് മുസ്‌ലിം പള്ളികളിലും നടന്ന വെടിവെയ്പുകൾ പരമ്പരാഗത മുസ്‌ലിം വിശ്വാസികളെ തന്നെയാണ് ലക്‌ഷ്യം വെച്ചതെന്ന് വ്യക്തമാണ്. ഇന്നലെ നടന്ന വെടിവയ്പിൽ 49 പേരിൽ അധികം കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്ത് വിവിധ ഇടങ്ങളിൽ പലകാലത്തതായി മുസ്ലീങ്ങളെ ലക്‌ഷ്യം വെച്ചുകൊണ്ട് തീവ്ര ദേശീയവാദികൾ നടത്തിയ വെടിവയ്പിന് ഇന്നലെ നടന്ന സംഭവവുമായി സാമ്യവുമുണ്ട്. വെടിവച്ചയാളിൽ പ്രധാനി തയ്യാറാക്കിയ മാനിഫെസ്റോയിൽ ഡൊണാൾഡ് ട്രംപിനെക്കുറിച്ചും സൂചനകളുമുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

2011 നോർവേയിൽ നടന്ന വെടിവെപ്പിലും ബോംബ് സ്ഫോടനയത്തിലുമായി 77 പേര് കൊല്ലപ്പെട്ട സമയത്ത്, മുസ്‌ലിം കുടിയേറ്റം തടയാനാണ് തങ്ങൾ കൊല നടത്തിയതെന്ന് കൊല ആസൂത്രണം ചെയ്ത ലേബർ പാർട്ടി യൂത് ക്യാമ്പ് അംഗങ്ങൾ കുറ്റ സമ്മതം നടത്തിയിരുന്നു.ക്ബാക് മുസ്ലിം പള്ളിയിൽ 2017 ൽ വെടിവെയ്പ്പ് നടന്നപ്പോളും പ്രതികൾ പറഞ്ഞത് മുസ്ലിം അഭയാര്ഥികളോടുള്ള അടങ്ങാത്ത വെറുപ്പും ഭയവും കൊണ്ടാണ് തങ്ങൾ വെടിവെയ്പ്പ് നടത്തിയതെന്നായിരുന്നു.  പരമ്പരാഗത ഇസ്ലാം മത വിശ്വാസികളെ വെടിവെച്ച് കൊല്ലാൻ പദ്ധതിയിട്ട ഇപ്പോൾ തടവിൽ കഴിയുന്ന ഡറാണ് ഒബ്സ്ബോറിനെ പ്രകീർത്തിക്കുന്ന മാനിഫെസ്റ്റോ കൂടി കൊലയാളി തയ്യാറാക്കിയതിൽ നിന്നും ഇവരുടെയും ലക്‌ഷ്യം മുസ്ലീങ്ങൾ തന്നെയായിരുന്നുവെന്ന് അനുമാനിക്കാം.

ട്രംപ് അധികാരത്തിലേറിയതിന് ശേഷം ഇസ്ലാമോഫോബിയയും മുസ്ലിം വിദ്വെഷ പ്രകടനങ്ങളും വലിയൊരളവിൽ വര്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. മുസ്ലീങ്ങൾക്കെതിരെ നടന്നു വരുന്ന ആക്രമണങ്ങൾ കഴിഞ്ഞ മൂന്നു വർഷങ്ങളിൽ വളരെയധികം വർധിച്ചതായി അമേരിക്കൻ അന്വേഷണ ഏജൻസികൾ കണക്കുകൾ സൂചിപ്പിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നുമുണ്ട്.

കൂടുതൽ വായനയ്ക്ക്: https://www.theguardian.com/us-news/2019/mar/15/donald-trump-denies-white-nationalism-threat-new-zealand