X

പാസ്‌വേര്‍ഡുകള്‍ മറന്നുപോകുന്നുവോ?

ടെക്സ്റ്റ് പാസ്സ്വേര്‍ഡുകളെക്കാളും പാറ്റേണ്‍ ലോക്ക് ഇഷ്ടപ്പെടുന്നവരാണ് എണ്ണത്തില്‍ മുന്‍പില്‍. പക്ഷെ ഇവ അത്രത്തോളം സുരക്ഷിതമല്ലെന്നതാണ് സത്യം!

പാസ്സ്വേര്‍ഡുകളിലാണ് ഇന്ന് ഒരു ആയുസ്സിലെ രഹസ്യങ്ങള്‍ മുഴുവനും സുരക്ഷിതമാക്കപ്പെടുന്നത്. എന്നാല്‍ മറന്നുപോകുമെന്ന കാരണത്താല്‍ എളുപ്പമുള്ള പാസ്സ്വേര്‍ഡുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗവും. ടെക്സ്റ്റ് പാസ്സ്വേര്‍ഡുകളെക്കാളും പാറ്റേണ്‍ ലോക്ക് ഇഷ്ടപ്പെടുന്നവരാണ് എണ്ണത്തില്‍ മുന്‍പില്‍. പക്ഷെ ഇവ അത്രത്തോളം സുരക്ഷിതമല്ലെന്നതാണ് സത്യം!

ന്യൂബ്രണ്‍സ്വിക്കി(New Brunswick)ലെ നാഷണല്‍ സയന്‍സ് ഫൌണ്ടേഷന്‍ സംഘടിപ്പിച്ച 27മത് USENIX സെക്യൂരിറ്റി സിമ്പോസിയം, പാസ്സ്വേര്‍ഡുകളുടെ പ്രാധാന്യത്തെക്കുറിച്ചു ചര്‍ച്ച ചെയ്തു. റട്ട്‌ഗേര്‍സ് (Rutgers) സര്‍വകലാശാല നടത്തിയ പഠനത്തിലെ കണ്ടെത്തലുകള്‍ ചര്‍ച്ചയ്ക്ക് ആധാരമായി. പാസ്സ്വേര്‍ഡ് ഓര്‍ത്തിരിക്കാനുള്ള മാര്‍ഗങ്ങളും ഈ സംഘം നിര്‍ദേശിക്കുന്നുണ്ട്.

ഉപയോക്താക്കളുടെ പാസ്സ്വേര്‍ഡുകള്‍ സുരക്ഷിതമാണോ എന്ന് വെബ്‌സൈറ്റുകള്‍ പറയാറുണ്ട്. പക്ഷെ അവ ഓര്‍ത്തിരിക്കാനുള്ള സഹായം നല്കുന്നില്ലെന്നതാണ് പഠന സംഘത്തിന്റെ പ്രധാന വിലയിരുത്തല്‍.

ഒരു പാസ്സ്വേര്‍ഡ് ടൈപ്പ് ചെയ്യുന്ന പക്ഷം ഇവ ഓര്‍ത്തിരിക്കാനുള്ള സാധ്യത പ്രവചിക്കാനല്‍കുന്ന മോഡലാണ്, കൗണ്‍സിലില്‍ ഈ പഠനസംഘം അവതരിപ്പിച്ചത്. ഇടയ്ക്കിടെ ലോഗ്-ഇന്‍ ചെയ്യുന്നതാണ് പാസ്സ്വേര്‍ഡ് ഓര്‍ത്തിരിക്കാനുള്ള മാര്‍ഗമായി ഇവര്‍ നിര്‍ദേശിക്കുന്നതും. മാത്രമല്ല, നിരവധി അക്കൗണ്ടുകളുടെ പാസ്സ്വേര്‍ഡുകള്‍ തലച്ചോറില്‍ സൂക്ഷിക്കുന്നതും ഈ മറവിക്ക് കാരണമാണ്.

This post was last modified on September 14, 2018 5:13 pm