X

തായ്ലാന്‍ഡ് കമ്പനികള്‍ കേരളത്തെ സഹായിച്ചോട്ടെ; അംബാസഡറെ കണ്ടുപോകരുത്: കേന്ദ്ര സര്‍ക്കാര്‍

ഇത് സ്വന്തം ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലെ തായ്ലാന്‍ഡ് അംബാസഡര്‍ തന്നെ.

പ്രളയ ദുരിതം ബാധിച്ച കേരളത്തിന് വിവിധി രാജ്യങ്ങള്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. യുഎഇയ്ക്കും ജപ്പാനും പുറെ തായ്‌ലാന്റും കേരളത്തിന് സഹായം വാഗ്ദാനം ചെയ്തു. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ വിദേശ സഹായം ആവശ്യമില്ലെന്ന് പറഞ്ഞ് കേന്ദ്രം ഇത് തള്ളി. ഒടുവില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന തായിലണ്ട് സ്വകാര്യ കമ്പനികള്‍ക്കു കേരളത്തെ സഹായിക്കാന്‍ അനുവാദം കൊടുത്തു. സഹായം കൈമാറുന്ന സമയത്തു തായ്‌ അംബാസഡര്‍ ഉണ്ടാകരുതെന്ന നിബന്ധനയോടെ. ഇത് സ്വന്തം ട്വീറ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് ഇന്ത്യയിലെ തായ്ലാന്‍ഡ് അംബാസഡര്‍ തന്നെ.

കേരളത്തിന്റെ പ്രളയ ദുരിതാശ്വാസത്തിനായി നല്‍കിയ സഹായ വാഗ്ദാനത്തെക്കുറിച്ച് അംബാസഡര്‍ ച്യുടിന്‍ടോണ്‍ സാം ട്വീറ്റില്‍ പറയുന്നു. ആദ്യം ഗവണ്‍മെന്റ് തലത്തില്‍ സഹായം വാഗ്ദാനം ചെയ്തു. അത് വളരെ മര്യാദയോടെ നിരസിക്കപ്പെട്ടു. പിന്നീട് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത തായ് കമ്പനികള്‍ വഴി സര്‍ക്കാരിന് സഹായം സ്വീകരിക്കാമെന്നായി. ചടങ്ങില്‍ അംബാസഡറെ പങ്കെടുപ്പിക്കരുതെന്ന് നിര്‍ദ്ദേശവും നല്‍കി – അംബാസഡര്‍ പറയുന്നു.

This post was last modified on September 14, 2018 5:22 pm