X

ഭക്ഷണശേഷം ഉടന്‍ പാടില്ലാത്തവ….

കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

പോഷക സംപുഷ്ടമായ നിയന്ത്രിത ഭക്ഷണം, ഒപ്പം ശാരീരിക പ്രവര്‍ത്തനങ്ങളും. ഇതാണ് ആരോഗ്യത്തിന്റെ അടിസ്ഥാനം. ആരോഗ്യകരമായ ഭക്ഷണത്തില്‍ ഉയര്‍ന്ന അളവില്‍ മാംസ്യം, അന്നജം, ഹൃദയാരോഗ്യമേകുന്ന കൊഴുപ്പുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു. കൂടാതെ ധാരാളം വെള്ളവും കുടിക്കണം. പൂരിത കൊഴുപ്പുകള്‍, പ്രോസസ്ഡ് ഫുഡ്‌സ്, മദ്യം, പുകവലി ഇവയെല്ലാം ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണം. ശരീരഭാരം നിയന്ത്രിച്ച് രോഗമില്ലാത്ത അവസ്ഥയില്‍ എത്താന്‍ ഇത് മൂലം സാധിക്കും. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുക എന്നത് വളരെ പ്രധാന പ്പെട്ട കാര്യമാണ്.

ഭക്ഷണം കഴിച്ച ഉടനെ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ട്. അവ ഏതെല്ലാം എന്ന് നോക്കാം:

1.ചായ: ഭക്ഷണം കഴിച്ച ഉടനെ ചായ കുടിച്ചാല്‍ അത് ദഹനത്തെ ബാധിക്കും. ചായയിലും കാപ്പിയിലും അടങ്ങിയ ടാനിന്‍ എന്ന രാസവസ്തു ഇരുമ്പിന്റെ ആഗിരണം തടസപ്പെടുത്തുന്നു.

2.പഴങ്ങള്‍: പഴങ്ങള്‍ ആരോഗ്യകരം തന്നെ. എന്നാല്‍ ഉച്ചയൂണിനോ അത്താഴത്തിനോ ശേഷം പഴം കഴിക്കാന്‍ പാടില്ല. അത് ദോഷം ചെയ്യും. ഭക്ഷണ ശേഷം പഴങ്ങള്‍ കഴിച്ചാല്‍ അത് ദഹിക്കാതെ കിടക്കുകയും പുളിച്ച് തികട്ടല്‍ വരുകയും ചെയ്യും. നെഞ്ചെരിച്ചില്‍, ദഹനക്കേട് ഇവയെല്ലാം ഉണ്ടാകാന്‍ സാധ്യത. കഴിച്ച ഭക്ഷണവും പഴങ്ങളും തമ്മില്‍ ചേരാതെ വയറിന് ബുദ്ധിമുട്ട് ഉണ്ടാകും.

3.ഉറക്കം: ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്. മയങ്ങുമ്പോള്‍ ഭക്ഷണം ദഹിപ്പിക്കാന്‍ ശരീരം കഠിനമായി അധ്വാനിക്കേണ്ടി വരുന്നു. ഇത് ദഹനക്കേട് മുതല്‍ ശരീര ഭാരം കൂടുന്നതിന് വരെ കാരണം ആകും. കൂടാതെ പക്ഷാഘാത സാധ്യതയും കൂടുതലാണ്.

4.കുളി: കുളിക്കുമ്പോള്‍ നമ്മുടെ ശരീര താപനില കുളിക്കുന്ന വെള്ളത്തിന്റെ താപനിലയോളം ഉയരുന്നു. വെള്ളം ദേഹത്ത് പറ്റുമ്പോള്‍ തലച്ചോറ്, ശരീര താപനില യിലുള്ള ഈ വ്യത്യാസം മനസിലാക്കുകയും ചര്‍മത്തിലേക്കുള്ള രക്തപ്രവാഹം കൂട്ടി താപനില സാധാരണ നിലയില്‍ ആക്കുകയും ചെയ്യും.

5.പുകവലി: പുകവലി ആരോഗ്യത്തിന് ഹാനികരം ആണ്. എന്നാല്‍ ഭക്ഷണ ശേഷം പുക വലിക്കുന്നത് കൂടുതല്‍ അപകടകരം എന്ന് ഗവേഷകര്‍ പറയുന്നു. അത് ശരീരത്തെ ആകെ തകര്‍ക്കുന്നു. ഭക്ഷണ ശേഷം പുകവലി ക്കുന്നത് ഒരുമിച്ചു പത്ത്‌ സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ്. പുകവലി കുടലിനെ ബാധിക്കുന്നു. നിക്കോടിന്‍ ഓക്‌സിജനുമായി ചേരുന്നു. ഇത് വേഗം ആഗിരണം ചെയ്യപ്പെടുന്നു. ഭക്ഷണം കഴിച്ച ഉടനെ പുകവലിച്ചാല്‍ അത് വയറ്റിലേയും ശ്വാസകോശത്തിലെയും അര്‍ബുദത്തിന് കാരണം ആകുന്നു.

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

This post was last modified on June 23, 2017 1:37 pm