ഇന്ത്യയുടെ ഹൃദയഭൂമിയെ പിടിച്ചുലയ്ക്കുന്ന സൂര്യാഘാതത്തില്‍ മരണം 750 കഴിഞ്ഞു. ആന്ധ്ര പ്രദേശില്‍ മാത്രം 551 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ആന്ധ്രയും തെലുങ്കാനയും ചുട്ടുപൊള്ളുകയാണ്.
ഉത്തരേന്ത്യയും ചുട്ടുപൊള്ളുകയാണ്. ന്യൂഡല്‍ഹിയില്‍ ഈ കാലത്തെ ഏറ്റവും കൂടിയ താപനില ഇന്നലെ രേഖപ്പെടുത്തി. തലസ്ഥാനത്തെ ഇന്നലത്തെ താപനില 45.5 ഡിഗ്രിയായിരുന്നു. തെലുങ്കാനയിലെ ചില പ്രദേശങ്ങളില്‍ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ചൂടാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജനങ്ങളോട് കെട്ടിടങ്ങള്‍ക്ക് ഉള്ളില്‍തന്നെ ഇരിക്കാനും വെള്ളം ധാരാളമായി കുടിക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. പുറത്തേയ്ക്കിറങ്ങുമ്പോള്‍ കുടകളോ തൊപ്പിയോ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, അടുത്ത നാലുദിവസത്തേയ്ക്ക് തല്‍സ്ഥിതി തുടുരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
This post was last modified on December 27, 2016 3:10 pm
Leave a Comment