X

ബോഫോഴ്‌സ് കേസ് അഴിമതിയല്ലെന്ന് രാഷ്ട്രപതി

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ആരോപണവിധേയനായ ബോഫോഴ്‌സ് കേസില്‍ അഴിമതിയില്ലെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അഭിപ്രായപ്പെട്ടു. കേസില്‍ മാധ്യമ വിചാരണം മാത്രമാണ് നടക്കുന്നതെന്നും ഇത് അഴിമതിയാണെന്ന് ഒരു ഇന്ത്യന്‍ കോടതിയും പറഞ്ഞിട്ടില്ല. ബോഫോഴ്‌സ് പീരങ്കികള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന് ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ആര്‍മിയുടെ കൈവശമുള്ള മികച്ച ആയുധങ്ങളാണ് അവയെന്ന് പല ജനറല്‍മാരും താന്‍ പ്രതിരോധ മന്ത്രിയായിരിക്കവെ പറഞ്ഞിട്ടുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രപതിയുടെ സ്വീഡന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഒരു സ്വീഡിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. സ്വീഡിഷ് ആയുധ കമ്പനിയായ ബോഫോഴ്‌സില്‍ നിന്ന് പീരങ്കികള്‍ വാങ്ങാന്‍ 285 മില്ല്യണ്‍ ഡോളറിന്റെ കരാറില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഒപ്പിട്ടത് 1986-ലാണ്. ഈ കരാറില്‍ ഇന്ത്യന്‍ രാഷ്ട്രീയക്കാരും പ്രതിരോധ ഉദ്യോഗസ്ഥരും കൈക്കൂലി കൈപ്പറ്റിയതായി ആരോപണം ഉര്‍ന്നിരുന്നു. മൂന്നുവര്‍ഷത്തിനുശേഷം 1989-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നയിച്ച കോണ്‍ഗ്രസിന്റെ പരാജയത്തിന് ഈ കേസ് വഴി തെളിച്ചിരുന്നു.

This post was last modified on December 27, 2016 3:10 pm