X

പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു

അഴിമുഖം പ്രതിനിധി

പി.സി ജോര്‍ജിനെ എം എല്‍ എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. അയോഗ്യനാക്കിയ നടപടിയെ ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. പി.സി ജോര്‍ജ് സമര്‍പ്പിച്ച രാജി സ്പീക്കര്‍ പരിഗണിക്കേണ്ടിയിരുന്നു. ഇക്കാര്യത്തില്‍ പി.സി ജോര്‍ജിന്റെ ഭാഗം കേള്‍ക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തയാറായിട്ടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. രാജി സമര്‍പ്പിച്ചിട്ടും അയോഗ്യനാക്കിയത് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ജോര്‍ജ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എയായിരുന്ന പി.സി ജോര്‍ജിനെ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ അയോഗ്യനാക്കിയത്. 2015 ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യനാക്കിയത്.

This post was last modified on December 27, 2016 3:48 pm