X

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കാനുള്ള അനുമതി ഹൈക്കോടതി മരവിപ്പിച്ചു

അഴിമുഖം പ്രതിനിധി

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു. ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി ഉത്തരവ്. ക്ഷേത്രത്തിലെ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രം തന്ത്രിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ആചാരങ്ങള്‍ മാറ്റുവാന്‍ അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു.

ചുരിദാര്‍ ആചാരവിരുദ്ധമാണെന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് ശരിവച്ചാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയുടെ വിധി അനുസരിക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. റിയ രാജി എന്ന യുവതിയാണ് ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കണമെന്ന് ആവിശ്യപ്പെട്ട് എത്തിയത്. ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്ന് പരാതികാരി പറഞ്ഞു.

This post was last modified on December 27, 2016 2:14 pm