X

ചുരിദാര്‍ വിഷയം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

അഴിമുഖം പ്രതിനിധി

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാമെന്ന ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി നടപടിക്കെതിരെ പരാതിക്കാരി സുപ്രീംകോടതിയിലേക്ക്. ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് താത്കാലികമായ സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണിത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ റിയ രാജിയുടെ അഭിഭാഷകന്‍ ടികെ അനന്തപദ്മനാഭന്‍ പറഞ്ഞു.

വ്യാഴാഴ്ചയാണ് ഹൈക്കോടതി വിധി വന്നതെ ഉത്തരവ്ങ്കിലും ഇന്നലെയാണ് ഇതുസംബന്ധിച്ച് ക്ഷേത്ര അധികാരികള്‍ക്ക്  ഉത്തരവ് ലഭിച്ചത്. ഉത്തരവ് ലഭിച്ചത്തോടെ ഇന്നലെ വൈകിട്ട് ആറുമണി മുതല്‍ ചുരീദാറിട്ട് പ്രവേശനം ക്ഷേത്രത്തില്‍ അനുവദിക്കുന്നത് നിറുത്തി. ചുരിദാര്‍ ധരിച്ച് കയറാന്‍ അനുമതി നല്‍കിയ ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന്റെ ഉത്തരവിനെതിരേ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ഹൈക്കോടതി അത് മരവിപ്പിച്ചത്.

ക്ഷേത്രത്തിലെ നിലവിലെ ആചാരങ്ങള്‍ തുടരണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്ഷേത്രം തന്ത്രിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ആചാരങ്ങള്‍ മാറ്റുവാന്‍ അധികാരമില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചുരിദാര്‍ ആചാരവിരുദ്ധമാണെന്ന ക്ഷേത്രം ഭരണസമിതിയുടെ നിലപാട് ശരിവച്ചാണ് ഹൈക്കോടതി വിധി. ഹൈക്കോടതിയുടെ വിധി അനുസരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചിരുന്നു.

This post was last modified on December 27, 2016 2:14 pm

Related Post
Leave a Comment