X

അദ്ധ്യാപകന്റെ ആത്മഹത്യ: സി പി എം എം.എല്‍.എ ജെയിംസ് മാത്യുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അഴിമുഖം പ്രതിനിധി

തളിപ്പറമ്പ് ടാഗോര്‍ വിദ്യാ നികേതന്‍ സ്‌കൂളിലെ പ്രഥമാദ്ധ്യാപകന്‍ ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത കേസില്‍ ജയിംസ് മാത്യു എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തില്‍ ശശിധരന്റെ സഹാദ്ധ്യാപകന്‍ എം.വി. ഷാജിയെ ഒന്നാംപ്രതിയാക്കിയും ജെയിംസ് മാത്യു എംഎല്‍എയെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തു. ഒന്നാം പ്രതിയുടേയും രണ്ടാം പ്രതിയുടേയും പ്രേരണകൊണ്ട് മാത്രമാണ് ശശിധരന്‍ ആത്മഹത്യ ചെയ്തതെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ മാസം 16ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയും ജെയിംസ് മാത്യു എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 14ന് ചുഴലിയിലെ വീട്ടിലേക്ക് പോയ ശശിധരനെ പിറ്റേദിവസം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത ലോഡ്ജ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തന്റെ ആത്മഹത്യക്ക് കാരണക്കാര്‍ സഹാദ്ധ്യാപകന്‍ ഷാജിയും, എംല്‍എ ജയിംസ് മാത്യുവുമാണെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാ കുറിപ്പുകളും മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.

 

This post was last modified on December 27, 2016 2:48 pm