X

ദേശീയ പാതയോരത്തെ മദ്യശാല; പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു

ദേശീയ പാതയോരത്തെ മദ്യശാല തുറക്കുന്നത് സംബന്ധിച്ച ഉത്തരവിനെതിരായ പുനപരിശോധന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരുടെ ഫയലുകളും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പാത സംബന്ധിച്ച് പിഡബ്ല്യൂഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിക്കും. മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ നടപടി തെറ്റായിപ്പോയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുറന്ന 13 മദ്യശാലകളും അടച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ മൂന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാരെയും കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

Related Post
Leave a Comment