X

വാണിജ്യ നികുതി കുടിശ്ശിക വരുത്തിയവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഗുജറാത്തില്‍ നിന്നും

അഴിമുഖം പ്രതിനിധി

രാജ്യത്ത് വാണിജ്യ നികുതി കുടിശ്ശിക വരുത്തിയവരില്‍ ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍ നിന്നും എന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇവരുടെ പേരുകള്‍ അടങ്ങിയ രേഖകള്‍ പുറത്തു വിട്ടത്. ‘നെയിം ആന്‍ഡ്‌ ഷെയിം’ എന്ന വാണിജ്യ നികുതി വകുപ്പിന്റെ പോളിസി പ്രകാരമാണ്  ഇവരുടെ വിവരങ്ങള്‍ പരസ്യമാക്കിയത്. ആകെയുള്ള 67 പേരില്‍ 24 പേര്‍ ഗുജറാത്തില്‍ നിന്നുമാണ്. 15 പേര്‍ തെലെങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 13 പേരുമാണ് ഇതിലുള്ളത്.24ല്‍ 17 പേര്‍ അഹമ്മദാബാദില്‍ നിന്നും ബാക്കിയുള്ളവര്‍ സൂററ്റില്‍ നിന്നുമാണ്. ഗുജറാത്തില്‍ നിന്നുള്ളവരില്‍ ആദ്യ മൂന്നു പേര്‍ ബ്ലൂ ഇന്‍ഫോര്‍മേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ലിവര്‍പൂള്‍ റീട്ടയില്‍ ഇന്ത്യ ലിമിറ്റഡ് കൂടാതെ  പ്രഫുല്‍ കെ അഘാനി എന്ന വ്യക്തിയുമാണ്. ഇവര്‍ മൂന്നും ചേര്‍ന്ന് വരുത്തിയിട്ടുള്ള കടബാധ്യത 136.38 കോടി രൂപയാണ്.  

This post was last modified on December 27, 2016 3:59 pm