X

കല്‍ബുര്‍ഗിയുടെ കൊലപാതകം; അക്കാദമി പുരസ്‌കാരം വേണ്ടെന്ന് ഹിന്ദി സാഹിത്യകാരന്‍

അഴിമുഖം പ്രതിനിധി

കന്നഡ സാഹിത്യകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ കല്‍ബുര്‍ഗിയുടെ കൊലപാതകത്തില്‍  പ്രതിഷേധിച്ച് ഹിന്ദി എഴുത്തുകാരനായ ഉദയ് പ്രകാശ്‌ സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചു നല്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. കല്‍ബുര്‍ഗിയുടെ കൊലപാതകം എഴുത്തുകാര്‍ക്കും, കലാകാരന്മാര്‍ക്കും ചിന്തകര്‍ക്കും നേരെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് എന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ ഛത്തിസ്‌ഗഡിലുള്ള ഉദയ് പ്രകാശ്  വെള്ളിയാഴ്ചയാണ് ഫേസ്ബുക്കിലൂടെ തന്‍റെ തീരുമാനം വ്യക്തമാകിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം തിരിച്ചു നല്‍കുന്ന തീരുമാനം  അദ്ദേഹം ഔദ്യോഗികമായി സാഹിത്യ അക്കാദമിയെ അറിയിക്കും. 2010-11ല്‍ അദ്ദേഹം രചിച്ച ചെറുകഥകളുടെ സമാഹാരത്തിനാണ്  സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.  

This post was last modified on December 27, 2016 3:21 pm