X

ഭീകരവാദത്തെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കണം: രാജ്‌നാഥ് സിംഗ്

അഴിമുഖം പ്രതിനിധി

ഹിന്ദു ഭീകരര്‍ എന്ന യുപിഎ പ്രയോഗം ഭീകരവാദത്തിന് എതിരായ ഇന്ത്യയുടെ നിലയെ ദുര്‍ബലമാക്കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. തിങ്കളാഴ്ച നടന്ന ഗുരുദാസ്പൂര്‍ ഭീകരാക്രമണത്തെ കുറിച്ച് ലോക്‌സഭയില്‍ പ്രസ്താവന നടത്തവേയാണ് രാജ്‌നാഥ് സിങ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭീകരവാദ നയത്തെ വിമര്‍ശിച്ചത്. പാകിസ്താന്‍ പോലും ഹിന്ദു ഭീകരവാദം എന്ന പ്രസ്താവനയെ പ്രശംസിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഭീകരവാദത്തെ ഇല്ലായ്മ ചെയ്യാന്‍ രാജ്യം ഒന്നടങ്കം ഒരുമിച്ച് നില്‍ക്കണം. ഭീകരവാദത്തിന് മതമോ ജാതിയോ ഇല്ല. ഭീകരവാദത്തിന് എതിരായ പോരാട്ടമാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു. 

This post was last modified on December 27, 2016 3:19 pm