X

ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തു

അഴിമുഖം പ്രതിനിധി

ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോഗ സാധനങ്ങളുടെ ഉല്‍പാദകരും വില്‍പ്പനക്കാരുമായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ് ഹെയര്‍ ഓയില്‍ ബ്രാന്‍ഡായ ഇന്ദുലേഖയെ ഏറ്റെടുത്തു. ഉല്‍പാദകരായ മോസോണ്‍സ് എക്‌സ്ട്രാക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 330 കോടി രൂപയ്ക്കാണ് ഇന്ദുലേഖയെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ തന്നെ ബ്രാന്‍ഡായ വയോധയേയും യൂണിലിവറിന് വിറ്റു. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായ ബ്രാന്‍ഡ് അടുത്തിടെ മഹാരാഷ്ട്രയിലെ വിപണിയിലും വ്യാപാരം ആരംഭിച്ചിരുന്നു. 100 കോടി രൂപയുടെ വരുമാനമാണ് ഇന്ദുലേഖയ്ക്ക് ലഭിക്കുന്നത്. ഹെയര്‍ ഓയില്‍ വിപണിയിലേക്കുള്ള തിരിച്ചു വരവാണ് ഇന്ദുലേഖയിലൂടെ യൂണിലിവര്‍ ലക്ഷ്യമിടുന്നത്.

This post was last modified on December 27, 2016 3:32 pm

Related Post
Leave a Comment