X

തകര്‍ത്തത് 200 വീടുകള്‍; തെരുവിലായത് 1200 പേര്‍; എല്ലാം വികസനത്തിന് വേണ്ടി

അഴിമുഖം പ്രതിനിധി 

പിഞ്ചു കുട്ടികളും സ്ത്രീകളും അടക്കം 1200 പേരെ തെരുവിലിറക്കിക്കൊണ്ട്ഹരിയാന അര്‍ബന്‍ ഡെവലപ്പ്മെന്റ് അതോറിറ്റി(HUDA) യുടെ വികസന നടപടി. പോലീസ് സേനയുമായെത്തിയ അധികൃതര്‍ സെക്ടര്‍ 47ലെ ഫത്തെപുര്‍ വില്ലേജിലെ 200 വീടുകളാണ് ഇടിച്ചു നിരത്തിയത്. ഞായറാഴ്ച്ച രാവിലെ ആറു മണി മുതല്‍ എട്ടു മണിക്കൂര്‍ നീണ്ട ഒഴിപ്പിക്കലില്‍ 13 ഏക്കറോളം സ്ഥലത്തെ വീടുകളാണ് ഒഴിപ്പിച്ചത്.

അതേസമയം ഈ സ്ഥലം കൈയ്യേറിയതാണെന്നും അത് ഒഴിപ്പിക്കല്‍ മാത്രമാണ് ഞയറാഴ്ച നടന്നതെന്നും അധികൃതര്‍ പറഞ്ഞു. യുണിടെക് ബില്‍ഡേര്‍സിന്റെ യുണിവേള്‍ഡ് ഗാര്‍ഡെന്‍ അപ്പാര്‍ട്ട്‌മെന്റ് പ്രോജെക്റ്റിന്റെ അക്സെസ് റോഡ്‌ ആയി ഉപയോഗിക്കാനാണ് ഈ സ്ഥലം ഒഴിപ്പിച്ചത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജനവാസ പ്രദേശമായതിനാല്‍ പദ്ധതിയുടെ നിര്‍മ്മാണം തടസ്സപ്പെട്ടതാണ് ഇങ്ങനെ ഒരു നടപടിയിലേക്ക് ഹുഡയെ നയിച്ചത്.

This post was last modified on December 27, 2016 2:58 pm