X

ഹൈദരാബാദ്: വിദ്യാര്‍ഥികളുടെ ജാമ്യത്തിനു വേണ്ടത് നാലു ലക്ഷം രൂപ

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ അപ്പാ റാവുവിനെതിരെ പ്രതിഷേധിച്ചതിന് അറസ്റ്റിലായ അധ്യാപകരെയും 30-ഓളം വിദ്യാര്‍ഥികളെയും മോചിപ്പിക്കുന്നതിന് വേണ്ട ജാമ്യസംഖ്യ നാലു ലക്ഷം രൂപ വിദ്യാര്‍ഥികള്‍ സ്വരൂപിച്ചു. പിരിവെടുത്ത് ഈ തുക കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ വിദ്യാര്‍ഥികള്‍ ആരംഭിച്ചിരുന്നു. സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ ധീരജ് പലേരി ഇത് സംബന്ധിച്ച വിവരങ്ങള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. 

 

This post was last modified on March 25, 2016 7:57 am