X

എന്‍ഡിടിവി ഇന്ത്യ; ഒരു ദിവസം സംപ്രേക്ഷണം വിലക്കിയുള്ള ഉത്തരവ് മരവിപ്പിച്ചു

അഴിമുഖം പ്രതിനിധി

എന്‍ഡിടി ഇന്ത്യയുടെ ഹിന്ദി ചാനലിന്റെ സംപ്രേക്ഷണം ഒരു ദിവസത്തേക്ക് വിലക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. കേന്ദ്ര വാര്‍ത്ത വിതരണമന്ത്രാലയത്തിന്റെതോണു തീരുമാനം.

പത്താന്‍കോട്ട് ഭീകരവിരുദ്ധ ഓപ്പറേഷന്‍ സമയത്ത് തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്തയാക്കിയെന്ന് ആരോപിച്ചാണ് നവംബര്‍ ഒമ്പതിന് ചാനല്‍ ഓഫ് എയര്‍ ആക്കുന്ന കാര്യം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പ്രഖ്യാപിച്ചത്. 2015ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക്‌സ് (ഭേദഗതി) ചട്ടങ്ങള്‍ ചാനല്‍ ലംഘിച്ചതായാണ് സര്‍ക്കാരിന്‌റെ ആരോപണം. ചാനല്‍ പുറത്തുവിട്ട വിവരങ്ങള്‍ ഭീകരര്‍ക്ക് സഹായകമാണെന്നും ഇത് ദേശീയ സുരക്ഷയേയും സാധാരണ പൗരന്മാരുടേയും സൈനികരുടേയും ജീവനെ ബാധിക്കുന്നതാണെന്നും ഐ ആന്‍ഡ് ബി മന്ത്രാലയം വിലയിരുത്തി.

എന്നാല്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ഡിടിവി കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.

This post was last modified on December 27, 2016 2:18 pm